ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പൊള്ളലേറ്റ നിലയിൽ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
യുവതി എഴുതിയെന്ന് കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് മൃതദേഹത്തിനരികിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ പരിചയപ്പെട്ട വേലംപട്ടി സ്വദേശിയായ സുഹൃത്തിനിടെ തേടി നാല് മാസം മുമ്പാണ് യുവതി കൃഷ്ണഗിരിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കാവേരിപ്പട്ടണത്തെ തുണിക്കടയിൽ ജോലിക്ക് ചേർന്നു. ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും യുവതിയുടെ സുഹൃത്ത് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
No comments:
Post a Comment