ചേര്‍ത്തല: മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മകന്‍ റിമാന്‍ഡില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാരിടവെളി പരേതനായ ശിവദാസന്റെ ഭാര്യ രുക്‌മിണിയാ (64)ണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ ബിനുവി(40)നെ അര്‍ത്തുങ്കല്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ് 20ന് വൈകിട്ട് വീട്ടുമുറ്റത്ത് നിന്ന രുക്‌മിണിയെ മകന്‍ ബിനു ചവിട്ടി വീഴ്‌ത്തുകയായിരുന്നു. മതിലില്‍ തലയടിച്ചുവീണ രുക്‌മിണിയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിനു പിന്നീട് നിര്‍ബന്ധപൂര്‍വം ഡിസ്‌ച്ചാര്‍ജ് വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.
സ്‌ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രുക്‌മിണി വ്യാഴാഴ്‌ച വൈകിട്ടാണ് മരിച്ചത്. തലക്കേറ്റ പരുക്കാണ്
No comments:
Post a Comment