ഒരു തരി സ്വര്‍ണം പോലും അണിഞ്ഞില്ല, ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായി കോടീശ്വരനായ ബോബി ചെമ്മണ്ണൂരിന്റെ ഏകമകളുടെ വിവാഹം, സോഷ്യല്‍മീഡിയയില്‍ അഭിനന്ദനങ്ങള്‍,
കൊച്ചി: പ്രശസ്ത ബിസിനസ്സുകാരന്‍ ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്ന ബോബിയുടെ വിവാഹം കഴിഞ്ഞു. അന്ന ബോബിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് മലയാള സിനിമയിലെ സഹ നടനും സംവിധായകനുമായ സാം സിബിന്‍ ആണ്. കേരളത്തിലെ അറിയപ്പെടുന്ന സ്വര്‍ണ ഗ്രൂപ്പ് ഉടമയും കോടീശ്വരനുമായിട്ടും ആര്‍ഭാടരഹിതമായി വളരെ ലളിതമായാണ് ബോബി ചെമ്മണൂര്‍ മകളുടെ വിവാഹം നടത്തിയത്.ബോചെയുടെയും സ്മിതയുടെയും ഏകമകള്‍ അന്നയുടെ വിവാഹം സോഷ്യല്‍ ലോകത്ത് വൈറലാകുകയാണ്. വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്. അന്ന വിവാഹത്തിന് ഒരു തരി സ്വര്‍ണം പോലും അണിഞ്ഞിരുന്നില്ല.വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തില്‍ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു. സാം ആണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇതോടെയാണ് വിവാഹവും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞത്.
2018ല്‍ പുറത്തിറങ്ങിയ ക്വീന്‍, 2019ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സാം സിബന്‍. ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തില്‍ ജിമ്മന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇത് ഏറെ കൈയടിയും നേടി.
No comments:
Post a Comment