Breaking

Monday, 30 August 2021

നെടുമങ്ങാട്ട് ഇരുപതുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ആര്യനാട് സ്വദേശി പിടിയിൽ


നെടുമങ്ങാട് : വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിപ്പൂര് ഉഴപ്പാക്കോണത്ത് യുവതിയെ കാമുകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. ​ഗുരുതരമായി പരിക്കേറ്റ സൂര്യ​ഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി. കാമുകനെ സമീപവാസികൾ പിടികൂടി വലിയമല പൊലീസിന് കൈമാറുകയായിരുന്നു. 



ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വാടക വീട്ടിൽ താമസിക്കുന്ന യുവതിക്കെതിരെയാണ് ആക്രമണം ഉണ്ടായത്. 20 ഓളം തവണ കുത്തേറ്റ യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളിൽ കയറിയ അരുണിനെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ടാണ് സമീപവാസികൾ ആക്രമണ വിവരം അറിയുന്നത്.

No comments:

Post a Comment