നെടുമങ്ങാട്: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, മങ്കയം, കല്ലാർ എന്നിവിടങ്ങൾ തിങ്കളാഴ്ചയോടെ തുറക്കും. രണ്ടരമാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. പൊന്മുടി കാണാനായി നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞദിവസങ്ങളിൽ കല്ലാറിൽ വന്ന് നിരാശരായി മടങ്ങിയത്.ഒന്നാം ഡോസ് കോവിഡ് വാക്സിനെടുത്തവർ, ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയവർ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ കടത്തിവിടുക.
ഇതിനായി കല്ലാർ ഗോൾഡൻവാലിയിലേയും അപ്പർ സാനിട്ടോറിയത്തിലേയും പരിശോധന കർശനമാക്കും.എന്നാൽ, പൊന്മുടിയിൽ വാഹനങ്ങൾ കയറ്റിവിടുന്നതിനു മുൻപായി റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. അടുത്തിടെ മൂന്ന് ഹെയർപിന്നുകളിലായി വൻതോതിൽ മണ്ണിടിഞ്ഞിരുന്നു. ഇതുവഴി ഒരേസമയം രണ്ട് വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുമോ എന്ന പരിശോധനകൾക്കു ശേഷമായിരിക്കും പൊന്മുടിപ്പാത തുറക്കുക.P
No comments:
Post a Comment