തൃശൂർ ചെറുതുരുത്തിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സ്ത്രീധനപീഡനമെന്ന് പരാതി ഒരുമിച്ച് പഠിച്ച കൃഷ്ണപ്രഭയും ശിവരാജും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്
ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭ (24) യെ ഈ മാസം 14നാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഭര്‍ത്താവ് ശിവരാജിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കി. പാലക്കാട് തിരുമിറ്റക്കോടുള്ള വീട്ടിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജാണ് കൃഷ്ണ പ്രഭയുടെ ഭർത്താവ്. ഒരുമിച്ച് പഠിച്ച കൃഷ്ണപ്രഭയും ശിവരാജും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷം വീട്ടിൽനിന്ന് സ്ത്രീധനം വാങ്ങി നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കൃഷ്ണപ്രഭ പറഞ്ഞതായും ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ശിവരാജിനെയും വീട്ടുകാരെയും ചോദ്യം ചെയ്യുമെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു.
No comments:
Post a Comment