കൊല്ലം ബൈക്കില്‍ അഭ്യാസം നടത്തുന്നവരെയും മത്സരയോട്ടം നടത്തുന്നവരെയും പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പിൻ്റെ പദ്ധതിയായ 'ഓപറേഷന്‍ റാഷി' ന് ജില്ലയില്‍ തുടക്കമായി. ജില്ല ആര്‍.ടി ഓഫിസിൻ്റെയും സേഫ് കേരള എൻഫോഴ്‌സ്‌മൻ്റ് ടീമൻ്റെയും ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍, കപ്പലണ്ടിമുക്ക് എന്നിവിടങ്ങളിലാണ് വൈകീട്ട് പരിശോധന നടത്തിയത്.
70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മത്സരയോട്ടവും അലക്ഷ്യമായി വാഹനമോടിച്ച 11 കേസുകളുള്‍പ്പെടെയാണ് 70 പേര്‍ക്കെതിരെ കേസെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആര്‍.ടി.ഒ എ.കെ. ദിലു അറിയിച്ചു. രണ്ടു വകുപ്പുകളില്‍ നിന്നായി പന്ത്രണ്ടോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.
No comments:
Post a Comment