മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയറും, സി.പി.മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിനേഷന് നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മതിലകത്ത് ആരംഭിക്കുന്ന സി.പി.ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.
സി.പി.മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് സി.പി.സാലിഹിനൊപ്പമാണ് മമ്മൂട്ടി സി.എഫ്.എല്‍.ടി.സിയിലെത്തിയത്. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വൈസ് പ്രസിഡന്റ് വി.എസ്.രവീന്ദ്രന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.സതിഷ്, ഡോ.സാനു.എം.പരമേശ്വരന്, പി.വി. അഹമ്മദ് കുട്ടി, എം.എ.നാസര്‍, ഇ.ഡി.ദീപക്, ഹിലാല്‍ കുരിക്കള്‍, ഷെമീര്‍ എളേടത്ത്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സംസ്ഥാന സര്‍ക്കാരും വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സഹകരിച്ചാണ് നാനൂറ് ഓക്സിജന്‍ കിടക്കകളോട് കൂടിയ സെന്റര്‍ ഒരുക്കുന്നത്. ആഗസ്റ്റ് പത്തോടു കൂടി സി.എഫ്.എല്‍.ടി.സി തുറന്നു പ്രവര്‍ത്തിക്കും.
No comments:
Post a Comment