പി.ആര്.ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുരസ്കാര പ്രഖ്യാപനം വൈകിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രീജേഷിന്റേത് വലിയ നേട്ടമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്കി. ഒളിംപിക്സില്‍ പങ്കെടുത്ത എട്ട് മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം വീതവും നല്‍കും.
ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ച് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിനും മലയാളി ഗോൾ കീപ്പർ പത്മശ്രീ പി ആർ ശ്രീജേഷിനും അഭിനന്ദനങ്ങൾ നേർന്ന് ജനങ്ങളുടെ പ്രവാഹകമായിരുന്നു.ശ്രീജേഷ് മലയാളികൾക്ക് അഭിമാനമാണ് .പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ആണ് പി ആർ ശ്രീജേഷ്.ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയെ വിജയവഴിയിലേക്ക് നയിച്ചത് ഗോൾകീപ്പർ പത്മശ്രീ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ആയിരുന്നു.
ജർമ്മനിക്കെതിരെയുള്ള മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ശേഷിക്കെ ഇന്ത്യ പെനാൽറ്റി കോർണർ വഴങ്ങിയിരുന്നു. എന്നാൽ പെനാൽറ്റി കോർണറിൽ നിന്നുള്ള ജർമൻ മുന്നേറ്റത്തിന് ശ്രീജേഷ് തടയിട്ടു.ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. തന്റെ കളി മികവ് മത്സരങ്ങളിൽ ഉടനീളം പ്രദർശിപ്പിച്ച ശ്രീജേഷ് ഇന്ത്യൻ വിജയങ്ങൾക്ക് നിർണായക ഘടകമായി.
No comments:
Post a Comment