Breaking

Thursday, 29 July 2021

കോഴിമുട്ടയിൽ വ്യാജൻ സംഭവം കൊല്ലത്ത്


കൊല്ലം കൊട്ടിയം സ്വദേശിയായ  റിയാസ് മൂന്ന് ദിവസം മുൻപ് വാങ്ങിയ മുട്ടയിൽ ചിലത് ഭക്ഷ്യ യോഗ്യമല്ലാത്ത സാഹചര്യത്തിലാണ് കാണപ്പെടുന്നതറിഞ്ഞു കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിക്കുകയും സ്ഥിതി ഗതികൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു



 വീട്ടിലേക്കുള്ള ആഹാര സാധനങ്ങൾ വാങ്ങുന്നതോടൊപ്പം കൊട്ടിയത്തെ കടയിൽ നിന്നും പത്തു കോഴിമുട്ടകൾ വാങ്ങുകയും വീട്ടിലെത്തി രണ്ട് മുട്ടകൾ ഹാഫ്ഓയിൽ രൂപത്തിൽ പാകപെടുത്തി കഴിക്കുകയും ചെയ്തു. ഭക്ഷണത്തിൽ അസ്വാഭാവികം തോന്നിയ റിയാസ് മുട്ടകളിൽ ചിലത് ഒരു ഗ്ലാസിലും,ഒന്ന് ഇളം ചൂട് വെള്ളത്തിലും ഇട്ടു. അല്പം സമയം കഴിഞ്ഞു കാണുന്നത് പുറം ഭാഗം ഒട്ടും കട്ട പിടിക്കാതെയും അകവശം മഞ്ഞകരു കട്ട പിടിച്ചും കാണപ്പെട്ടു.



 സാധാരണയിൽ നിന്നും വ്യത്യാസമായി കണ്ട പ്രതിഭാസം ഒരു പരീക്ഷണ വസ്തുവാക്കി.രണ്ടു നാൾ കഴിഞ്ഞും മുട്ടകൾക്ക് രൂപ മാറ്റമോ, ഗന്ധമോ ഇല്ലാത്തപ്പോൾ കൂടുതൽ സംശയം തോന്നി ആദ്യം സുഹൃത്ത്ക്കളോട് വിവരം പറഞ്ഞു. സുഹൃത്തുക്കളുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യ വകുപ്പിനെയും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും അറിയിക്കുവാൻ തീരുമാനിക്കുകയായിരുന്നു. റിയാസ് വിവരം വിളിച്ച് അറിയിച്ച തനുസരിച്ച് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന രക്ഷാധികാരിയും മുൻ ജയിൽ ഡി ഐ ജി യുമായ ബി.പ്രദീപ് സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു റാവുത്തർ,വനിതാ രക്ഷാധികാരി ഷാഹിദ ലിയാഖത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. ഗവർമെന്റ് തലത്തിൽ വിഷയം അവതരിപ്പിച്ചു.


No comments:

Post a Comment