Breaking

Friday, 2 July 2021

പത്തനാപുരം ഉൾപ്പടെ കൊല്ലം ജില്ലയുടെ വിവിധ ഇടങ്ങളിൽ കോവിഡ് ഡെൽറ്റ വകഭേദം സ്ഥിതീകരിച്ചു.



കോവിഡ് വകഭേദമായ ഡെൽറ്റ വേരിയന്റ് കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചു. 21 പ്രദേശങ്ങളിലായി 52 ഡെൽറ്റ വേരിയന്റ് കേസുകളാണ് കണ്ടെത്തിയത്. 7 യുകെ വേരിയന്റ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്നാണ് ജില്ലയിൽ നിന്നുള്ള രോഗികളുടെ സാമ്പിളുകൾ ജീൻ പരിശോധനയ്ക്ക് അയച്ചത്.



ഡെൽറ്റ വേരിയന്റ് സ്ഥിരീകരിച്ച 52 പെരും നിലവിൽ ചികിത്സയിലുള്ളവരല്ല. ഡെൽറ്റ, യുകെ വേരിയന്റ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപെട്ട ആളുകളുടെ പട്ടിക തയാറാക്കി പരിശോധന വ്യാപകമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.



കരുനാഗപ്പള്ളി, ചവറ, നെടുവത്തൂർ, കുന്നത്തൂർ, കൊല്ലം കോർപറേഷൻ, തൃക്കോവിൽവട്ടം, കലയപുരം, പരവൂർ, നെടുമ്പന, അഞ്ചൽ, കടയ്ക്കൽ, പുനലൂർ, എടത്തറ, ആയൂർ, ഇളമാട് പിറവന്തൂർ, പത്തനാപുരം, ഉമ്മന്നൂർ, വിളക്കുടി, ചന്ദനത്തോപ്, കുണ്ടറ എന്നിവിടങ്ങളിൽ നിന്നാണ് ഡെൽറ്റ വേരിയന്റ്റുകൾ കണ്ടെത്തിയത്.


പത്തനാപുരം, പൊഴിക്കര, കാവനാട്, നെടുമ്പന, എന്നിവിടങ്ങളിൽ ഒന്ന് വീതവും, പരവൂരിൽ 3 യുകെ വെരിയന്റ്റുകളും കണ്ടെത്തിയിട്ടുണ്ട്.



ഇതിൽ ആഴ്ചകളായി ടിപിആർ ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളാണ് കടയ്ക്കൽ, തൃക്കോവിൽവട്ടം തുടങ്ങിയവ, കൂടുതൽ പേരിലേക്ക് ഡെൽറ്റ വേരിയന്റ്റുകൾ വ്യാപിച്ചിട്ടുണ്ടോ എന്നും ആശങ്കയ്ക്ക് ഇടായിട്ടുണ്ട്


No comments:

Post a Comment