Breaking

Wednesday, 21 July 2021

കുടുംബ വഴക്ക്; ഭർത്താവ് കഴുത്തിന് വെട്ടി,​ ഭാര്യ ഗുരുതരാവസ്ഥയിൽ


 പാങ്ങോട്: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്പിച്ചു. ഭരതന്നൂർ കൊച്ചാനക്കല്ലുവിള അശ്വതി ഭവനിൽ ഷീജയാണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഷീജയുടെ ഭർത്താവ് അജിമോനെ പാങ്ങോട് പൊലീസ് അറസ്റ്റുചെയ്‌തു.

സംഭവത്തെക്കുറിച്ച് പാങ്ങോട് പൊലീസ് പറയുന്നത്:

അജിമോനും ഷീജയും കുറച്ചുനാളായി പിണക്കത്തിലായിരുന്നു. അടുത്തിടെ പ്രശ്‌നം പരിഹരിച്ച ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെങ്കിലും വീണ്ടും തർക്കവും കൈയാങ്കളിയും പതിവായി. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കിനിടെ വെട്ടുകത്തി കൊണ്ട് ഷീജയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.അജിമോനെ പേടിച്ച് ഗുരുതരമായി പരിക്കേറ്റ ഷീജയെ ആരും ആശുപത്രിയിലെത്തിച്ചില്ല. തുടർന്ന് സംഭവമറിഞ്ഞ് പാങ്ങോട് സി.ഐ എൻ. സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടിയ ശേഷമാണ് ഷീജയെ ആശുപത്രിയിലേക്ക് മാറ്റിയത്.

No comments:

Post a Comment