കൊട്ടാരക്കര :കൊട്ടാരക്കര പുത്തൂര്‍ കരിമ്പിൻപുഴയില്‍ രണ്ടര വയസ്സുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. അജിത്- ആതിര ദമ്പതികളുടെ മകള്‍ ആദിത്യയാണ് വീടിന്റെ സമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വീടിനുള്ളിൽ കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിന്റെ പരിസരത്തെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടർന്ന് വീടിന്റെ പിറകിൽ കെട്ടിക്കിടന്ന വെള്ളത്തിലാണ് കുട്ടി വീണത്. കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം പിന്നിട് ബന്ധുക്കൾക്ക് വിട്ടു നൽകും.
No comments:
Post a Comment