തിരുവനന്തപുരം: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടിലാണ് എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തത്.
എസ്.എസ്.എൽ.സി പരീക്ഷയിലേതു പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്.ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം നടന്നത്. ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ ഫലത്തെ പോലെ ഈ വർഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.keralaresults.nic.in,www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും. 4,46,471 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
No comments:
Post a Comment