Breaking

Sunday, 25 July 2021

കൊല്ലം ജില്ലയിൽ സിക്ക സ്ഥിരീകരിച്ചു; പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കിയതായി ഡി.എം.ഒ



കൊല്ലം :ജില്ലയില്‍ ആദ്യമായി സിക്ക രോഗം കണ്ടെത്തി. നെടുമ്പന പഴങ്ങാലം സ്വദേശിനിയായ 30കാരിക്കാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രോഗി ദിവസങ്ങളായി നെടുമ്പനയില്‍ ഉണ്ടായിരുന്നു. രോഗം കണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഡി.എം.ഒ ഡോ.ആര്‍. ശ്രീലത അറിയിച്ചു.


ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവ് പ്രത്യേകമായി നിരീക്ഷിക്കും. രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു ഔഷധം ചേര്‍ത്ത കൊതുകുവലകള്‍ വിതരണം ചെയ്തു.


വര്‍ധിച്ച കൊതുക്‌ സാന്ദ്രതാ പ്രദേശങ്ങളായ കൊല്ലം കോർപ്പറേഷൻ, മൈനാഗപ്പള്ളി, അഞ്ചൽ, ആയൂർ, ഇടമുളയ്ക്കൽ, തഴവ എന്നവിടങ്ങളിൽ ‍ പ്രതിരോധ പ്രവർത്തനങ്ങൾ ‍ കൂടൂതൽ വ്യാപിപ്പിക്കും. ജില്ലയൊട്ടാകെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും എന്നും ഡി.എം.ഒ അറിയിച്ചു.



No comments:

Post a Comment