നെയ്യാറ്റിൻകര:കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. നെയ്യാറ്റിൻകര വ്ളാങ്ങാമുറി വടക്കേ കുടിയിരുപ്പ് വീട്ടിൽ റോബിൻസണിന്റെ ഒരു വയസുളള ആടാണ് പുല്ല് തിന്നുന്നതിനിടയിൽ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
നെയ്യാറ്റിൻകര ഫയർ ഫോഴ്സ് 50 അടിയോളം താഴ്ചമുളള കിണറ്റിൽ നിന്ന് വല ഉപയോഗിച്ച് ആട്ടിൻകുട്ടിയെ കരക്കെത്തിച്ചു. കിണറിനുളളിലെ ഓക്സിജന്റെ അളവു പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷമാണ് ഫയർ ഫൈറ്റർ റോബർട്ട് എസ്. തോമസ് കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ഫയർ ഫോഴ്സ് ഉദയഗസ്ഥരായ അഗസ്റ്റിൻ, സുജിൻ, അഘിലേഷ്, വിനേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
No comments:
Post a Comment