തിരുവനന്തപുരം കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് ആരംഭിച്ചു.സ്ഥലം ഏറ്റെടുക്കുന്നത്തിനായി കൊല്ലം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ സുമീതൻ പിള്ളയെ ചുമതലപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത അതോറിറ്റി ഗസ്റ്റ് വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചു.
തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ട്കോണത്തു നിന്ന് ആരംഭികുന്ന പാത പുന്നോട് -പലവകോട് -കാട്ടുപുതുശ്ശേരി ആശാൻ പച്ച ഏല -പള്ളിക്കൽ ഏല -ആനകുന്നം വഴി കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.ഈ പ്രദേശങ്ങളിൽ എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സർവ്വേ നടത്തി കല്ലിടൽ ആരംഭിച്ചു.
കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 59.71 കിലോമീറ്റർ ദൈർഘ്യത്തിൽ സ്ഥലം ഏറ്റെടുക്കുന്നത്.
കൊല്ലം, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി 17 വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചടയമംഗലം, കോട്ടുക്കൽ, ഇട്ടിവ നിലമേൽ, ( കൊട്ടാരക്കര താലൂക്ക് ) പാരിപ്പള്ളി ( കൊല്ലം ) വാളക്കോട്, ഇടമൺ, തെന്മല, ആര്യങ്കാവ്, കുളത്തുപ്പുഴ, തിങ്കൾകരിക്കം, ആയിരനല്ലൂർ,ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, പുനലൂർ ( പുനലൂർ ) എന്നിവയാണ് ദേശീയപാത കടന്ന് പോകുന്ന വില്ലേജുകൾ.
കൊല്ലം നഗരത്തിൽ ചിന്നക്കടയിൽ നിന്ന് ആരംഭിച്ച് കുണ്ടറ, കൊട്ടാരക്കര, പുനലൂർ, വഴി കടന്നു പോകുന്ന ദേശീയപാതയാണ് ഗ്രീൻഫീൽഡ് പാതയായി കടമ്പാട്ടുകോണത്ത് നിന്നും ആരംഭിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളായ കൊല്ലം, കരിക്കോട്, കേരളപുരം, കുണ്ടറ, നെടുവത്തൂർ, കൊട്ടാരക്കര, ചെങ്ങമനാട്,കുന്നിക്കോട്, പുനലൂർ എന്നിവിടങ്ങളിൽ റോഡ് വികസനം ദുഷ്കരവും വലിയ സാമൂഹിക ആഘാതവും ഉണ്ടാക്കും എന്നതിനാലാണ് ജനസാന്ദ്രത കുറഞ്ഞ മേഖലയിലൂടെ പുതിയ അലൈൻമെന്റ് നിശ്ചയിച്ചത്. ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേർന്നാണ് പാത കടന്നു പോകുന്നത്. ആനത്താരകൾ ഉൾപ്പെടുന്ന ഇവിടെ എലവേറ്റഡ് ഹൈവേയാണ് നിർമ്മിക്കുന്നത്.
No comments:
Post a Comment