കല്ലറ : കല്ലറയിൽ പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തിൽ വർഷയാണ് (18) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കുമ്മിൾ ഹയർ സെകന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥിനിയായിരുന്നു.ഇന്നലെ പ്ലസ്സ് ടു വിന് റിസൾട്ട് വന്നപ്പോൾ ഒരു വിഷയത്തിന് വർഷ തോറ്റിരുന്നുവെന്നും ഇതിന്റെ വിഷമത്തിലായിരുന്നു വർഷ എന്നും ബന്ധുക്കൾ പറയുന്നു. രാവിലെ മകളെ പുറത്ത് കാണാത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ മുറിക്കുള്ളിൽ നോക്കിയപ്പോഴാണ് അത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056
No comments:
Post a Comment