മാറിയ കാലത്തെ പഠന രീതികളിൽ നമ്മുടെ കുട്ടികൾ സന്തുഷ്ടരാണോ?. ഓൺലൈൻ ക്ലാസും ഡിജിറ്റരൽ പഠനവുമൊക്കെ അവർക്ക് ഏറെ ഭാരമാകുകയാണ്. വിചാരിക്കുന്ന വേഗത്തിൽ പാഠങ്ങൾ മനസ്സിലാക്കാനും പഠിച്ചെടുക്കാനുമൊക്കെ അവർ പാടുപെടുകയാണ്. ഇത് തുറന്ന് പറയുകയാണ് ഒരു കുട്ടി ഇപ്പോൾ, വളരെ നിഷ്ക്കളങ്കമായാണ് ഈ കുഞ്ഞ് തന്റെ പ്രശ്നങ്ങൾ വിഡിയോയിലൂടെ പറയുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ പലതരം ചർച്ചകളാണ് ഉയരുന്നത്.
'ടീച്ചർമാരെ, നിങ്ങൾ പഠിക്കണം, പഠിക്കണം എന്ന് പറയുന്നുണ്ടല്ലോ. ഈ പഠിത്തം എന്താണെന്നാണ് ടീച്ചർമാരെ നിങ്ങളുടെ വിചാരം. എനിക്ക് വെറുത്തുപോയി, സങ്കടത്തോടെ പറയാ, നിങ്ങളിങ്ങനെ നോട്ട് ഇടല്ലേ..എഴുതാൻ ആണെങ്കിൽ ഇത്തിരി ഇടണം, അല്ലാതെ ഇങ്ങനെ ചെയ്യരുത്, എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ..ഞാൻ വെറുത്തുപോയി..എനിക്ക് വലിയ സങ്കടമാകുന്നു, ഇങ്ങനെ ഇട്ടാൽ എനിക്ക് ഭ്രാന്താ...സങ്കടത്തോടെ പറയാ, ഇനിയിങ്ങനെ ചെയ്യല്ലേ..' ദേഷ്യവും സങ്കടവും നിറച്ച് ആ കുഞ്ഞ് പറയുന്ന വാക്കുകളാണിത്.
No comments:
Post a Comment