അഞ്ചൽ. ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ടു കാണാതായ പുത്തൂർ തട്ടാര് തുണ്ടിൽകോട്ടേജിൽ
സജിമോൻ പാപ്പച്ചൻ ,ലീപ ദമ്പതികളുടെ മകൻ സാൻജോ സജി(22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സുഹൃത്ത്ക്കൾക്കൊപ്പം ആയിരംനെല്ലൂരിലെ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിൽസാൻജോ സജിയെ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരിന്നു. തുടർന്ന് പുനലൂർ ഫയർഫോഴ്സും ഏരൂർ പോലീസും നാട്ടുകാരുടെ സഹായത്തോടെ കല്ലടയാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ രാത്രി വൈകിയും കണ്ടെത്താനായില്ലായിരിന്നു.
ഇന്നു രാവിലെ വീണ്ടും കല്ലട ആറ്റിൽ നടത്തിയ തിരചിലാണ് സാൻജോ സജിയുടെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴയെ തുടർന്ന് ആറ്റിൽ ഉണ്ടായ കുത്തൊഴുക്ക് ശക്തമായിരുന്നു.
ബി ബി എ പഠനം കഴിഞ്ഞ സാൻജോ സജി എട്ട്സുഹൃത്തുകൾക്കൊപ്പമാണ് ഇവിടെ എത്തിയത്.ആയിരനെല്ലൂർ പാലത്തിനു 300 മീറ്റർ താഴെ പാറയിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്.സഞ്ചു സജി സഹോദരനാണ്.
No comments:
Post a Comment