പത്തനാപുരം: എംഎൽഎ കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസിൽ ആക്രമണം. ഒരു പാർട്ടി പ്രവർത്തകന് വെട്ടേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം. കേരള കോൺഗ്രസ് (ബി) പ്രവർത്തകൻ ബിജുവിനാണ് വെട്ടേറ്റത്. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമിച്ചയാളെ ഓഫീസിലെ ജീവനക്കാർ തന്നെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പത്തനാപുരം പോലീസ് അറിയിച്ചു.
ബിജുവിന്റെ പരിക്ക് ഗുരുതരമല്ല. എം.എല്‍.എ. ഓഫീസിന്റെ വാതില്ക്കല് നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. കെെയ്യിലാണ് ബിജുവിന് വെട്ടേറ്റത്. രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
No comments:
Post a Comment