തിരുവനന്തപുരം: ലോക് ഡൗൺ നിയന്ത്രണങ്ങൾ കാരണം അടഞ്ഞ് കിടക്കുന്ന ബ്യൂട്ടിപാർലറുകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ബ്യൂട്ടീഷ്യൻസ് കൺസേൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്യൂട്ടീഷ്യന്മാർ പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റ് പടിക്കൽ പ്രതീകാത്മകമായി ബ്യൂട്ടിപാർലർ ഒരുക്കിയായിരുന്നു പ്രതിഷേധം.മറ്റ് മേഖലയില്‍ ഇളവുകളനുവദിച്ച സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ച് ബ്യൂട്ടീ പാര്‍ലറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബ്യൂട്ടി പാര്‍ലര്‍ എന്ന് തുറക്കാമെന്ന നിര്‍ദ്ദേശം പോലും മുഖ്യമന്ത്രി പറയുന്നില്ലെന്നും സമരക്കാര്‍ പറയുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment