സൗദിയിൽ കാണാതായ ആലംകോട് സ്വദേശിയെ കണ്ടെത്തി. സൗദി അറേബ്യയിൽ ഹഫർ അൽബാത്വാനിൽ ജോലി ചെയ്ത് വന്നിരുന്ന മണമ്പൂർ പഞ്ചായത്തിൽ ആറ്റിങ്ങൽ ആലംകോട് തെഞ്ചെരികോണം ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രദീഷ് ചന്ദസേനനെയാണ് ( 34 ) കഴിഞ്ഞ ജൂൺ 4 മുതൽ സൗദിയിൽ കാണാതായതായത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ഈവിവരം നാട്ടിൽ അറിയുന്നത്. തുടർന്ന് ആലംകോട് തെഞ്ചെരിക്കോണം പ്രദേശത്തെ ജനപ്രതിനിധിയും, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ലിസി വി തമ്പിയും, ബന്ധുക്കളും ചേർന്ന് മുൻ ആറ്റിങ്ങൽ എം എൽ എ അഡ്വ. ബി.സത്യനെ ഈ വിവരം അറിയിക്കുകയായിരുന്നു.
അടുത്ത കാലത്തായി പ്രദീഷ് ചന്ദ്രസേനൻ്റെ അചഛനും ഒരു സഹോദരനും മരണപ്പെട്ടിരുന്നു. വൃദ്ധയായ മാതാവും ഭാര്യയും കൈകുഞ്ഞു മടങ്ങിയതാണ് കുടുംബം . പ്രദീഷ് ചന്ദ്രസേനൻ അടുത്തിടെയാണ് നാട്ടിൽ വന്ന് മടങ്ങിയത്. സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ നിലവിലുള്ള ജോലിയിൽ നിന്നും കുറച്ച് കൂടി മെച്ചപ്പെട്ട ജോലി അന്വേക്ഷിക്കുന്നതിനിടയിലാണ് പ്രദീഷിനെ പെട്ടന്ന് കാണാതാകുന്നത്. കുടുംബത്തിൻ്റെ ദയനീയ അവസ്ഥ ബോദ്ധ്യപ്പെട്ട മുൻ എംഎൽഎ ബി.സത്യൻ സൗദിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വക്കം സ്വദേശി നാസ് വക്കത്തെ ബന്ധപ്പെട്ടു.
ഇന്നലെ അദ്ദേഹം നടത്തിയ ഇടപെടലിൻ്റെ ഭാഗമായി പ്രദീഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മുൻ എംഎൽഎ ബി.സത്യനും ഭാര്യയും, സഹോദരിയുമായും പ്രദീഷ് സംസാരിച്ചു.പ്രദീഷിനെ താമസിയാതെ നാട്ടിലെത്തിക്കുമെന്ന് നാസ് വക്കം ബന്ധുക്കളെ അറിയിച്ചു, അടിയന്തിര ഇടപെടൽ നടത്തി പ്രദീഷിനെ കണ്ട് പിടിച്ച് നാട്ടിലെത്തിക്കാൻ ശ്രമിച്ച ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കത്തിന് കുടുംബത്തിൻ്റെയും നാടിൻ്റെയും നന്ദി അറിയിക്കുകയാനെന്നും ബി.സത്യൻ അറിയിച്ചു.
No comments:
Post a Comment