കോട്ടൂർ: നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോട്രോൾ ബോംബെറിയുകയും ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിലായി. ഉഴമലയ്ക്കൽ, പുതുക്കുളങ്ങര,പള്ളിവിള ഷാഹിദാ മൻസിലിൽ അക്ബർ അലിയുടെ മകൻ ആസിഫ് (25 ), പെരുംകുളം പൂവച്ചൽ, കൊണ്ണിയൂർ ഫാത്തിമ മൻസിലിൽ ഷഫീക്കിന്റെ മകൻ വസീ (22 ), പെരുകുളം, ഉണ്ടപ്പാറ കൊച്ചു കോണത്ത് വിട്ടിൽ നിന്നും, അരുവിക്കര അഴിക്കോട് ഫാത്തിമാ ലാൻറിൽ വാടകയ്ക്കു താമസിക്കുന്ന സൈദ്കുഞ്ഞിന്റെ മകൻ ആഷിഖ് ( 19 ), അരുവിക്കര കൊക്കോതമംഗലം കഴിവിള വീട്ടിൽ വിജയന്റെ മകൻ സിബി വിജയൻ ( 22), വീരണകാവ് ഏഴാംമൂഴി രഞ്ജു നിവാസ്സിൽ രാജേന്ദ്രന്റെ മകൻ രഞ്ജു(22), വീരണകാവ് മുള്ളുപാറയ്ക്കൽ വീട്ടിൽ ശ്രീകുമാറിന്റെ മകൻ അഭിജിത്ത് (22), അമ്പൂരി തേക്കുപാറ, വെള്ളരിക്കുന്ന, രതീഷ് ഭവനിൽ മണിയുടെ മകൻ രതീഷ് ( 22), അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര റോഡരികത്ത് വീട്ടിൽ പ്രസന്നന്റെ മകൻ അനു( 31), കുളത്തുമ്മൽ ആമച്ചൽ മുറിയിൽ കുച്ചിപ്പുറം സിഎസ്ഐ പള്ളിക്കു സമീപം ചരുവിളാകത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ മകൻ ശരത് ശംഭു ( 23 ), വാഴിച്ചൽ ദേശത്ത് കാട്ടി തെറ്റിക്കുന്ന് കോളനിയിൽ അശോകന്റെ മകൻ അജിത്ത് ( 23 ), വിരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്റെ മകൻ ഹരികൃഷ്ണൻ (23)എന്നിവരാണ് പോലീസ് പിടിയിലായത്.
നെയ്യാർഡാമിലെ നെല്ലിക്കുന്ന് കോളനിയിലെ കോട്ടൂർ വനമേഖലകളിലുമായി വളർന്നു വരുന്ന കഞ്ചാവ്, ലഹരിമരുന്ന് വ്യാജവാറ്റ് മാഫിയകൾക്കെതിരെ പൊലീസ് നടപടിയെടുത്തതിന്റെ പ്രതികാരമായിട്ടാണ് പ്രതികൾ പോലീസ് ജീപ്പിൽ പെട്രോൾ ബോംബ് എറിഞ്ഞശേഷം പോലീസിനെ ആക്രമിച്ചത്. അക്രമത്തിൽ പരിക്കറ്റ സിപിഒ ടിനോ ജോസഫ് ഇപ്പോഴും ചികിത്സയിലാണ്.
പിടിയിലായ പ്രതികളിൽ പലരും മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ വാസം അനുഭവിത്തിട്ടുള്ളവരാണ്. കൊലപാതകം, വാഹനമോഷണം. കൊലപാതകം, ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തിരുവനന്തപുരം ജില്ലയിലും, തമിഴ്നാട്ടിലുമായി വിവിധ വിവിധ സ്റ്റേഷനുകളിൽ പ്രതികളായവരാണവർ.ബൈക്ക് യാത്രികനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസ്സിൽ റിമാൻറിലായ വൈശാഖു ഈ സംഘത്തിലെ അംഗമാണ്. ഇയാളുടെ പേരിൽ വാഹനമോഷണം, വധശ്രമം ഉൾപ്പെടെ നിരവധി കേസ്സുകളുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്ന് കേസിൽപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്ക് ഒളിവിടവും ലഹരിയും നൽകി കോട്ടരിലെത്തിച്ച കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കുന്നത് കോട്ടൂർ, നെല്ലിക്കുന്ന് സ്വദേശികളായ ഈ സംഘത്തിൽ പെട്ടവരാണ്.
കോട്ടൂർ, വിളവെട്ടിവനമേഖലയിലെ കഞ്ചാവ് ലഹരിമരുന്ന് മാഫിയയ്ക്കെതിരെയുള്ള പോലീസിന്റെ നീക്കത്തിന് നാട്ടുകാർ സഹകരിച്ചപ്പോൾ തങ്ങളുടെ സുരക്ഷിതമായ ഒളിത്താവളങ്ങൾ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രതികൾ ആക്രമണപരമ്പര അഴിച്ചുവിട്ടത്.പോലീസ് നടപടികൾ ആരംഭിച്ചപ്പോൾ വനമേഖലയിലെ തങ്ങളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകുമെന്ന് ഭയന്നാണ് സംഘം പോലീസിനെതിരെ തിരിഞ്ഞത്.
കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രവർത്തിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് കോട്ടൂർ സ്വദേശിയുടെയും നെല്ലിക്കുന്ന് സ്വദേശിയുടെയും വീടുകളും വാഹനവും ഇവർ ആക്രമിച്ച് തകർത്തിരുന്നു. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം, കാട്ടാക്കട, പന്നിയോട് ഭാഗത്തുവച്ച് പോലീസിനെ ആക്രമിച്ച് വാഹനം തകർത്ത സംഭവത്തിലും ഇതേ സംഘാംഗങ്ങൾ ഉൾപ്പെട്ടിരുന്നു.പ്രതികളുമായി വനമേഖലയിൽ ഉൾപ്പടെ നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ബൈക്കുകളും പിടിച്ചെടുത്തു.
കോട്ടൂർ, അമ്പൂരി മേഖലകളിലെ വനപ്രദേശങ്ങളിലെ ഒളിവിടങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്ത മറ്റുള്ളവരെയും പ്രതികളെ സഹായിച്ചതായി തെളിവ് ലഭിച്ചവരെയും കുറിച്ച് അന്വേഷിച്ചുവരുന്നു.കോളനികൾ കേന്ദ്രീകരിച്ച് ജനങ്ങളുടെ ജീവിതം നശിപ്പിയ്ക്കാൻ ശ്രമിക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് പൊതുജനത്തിന്റെ സുരക്ഷയ്ക്ക് എല്ലാ വേണ്ട ക്രമീകരണങ്ങളും ചെയ്തു നാടിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധു ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈഎസ്പി പ്രശാന്ത്, നെടുമങ്ങാട് ഡിവൈഎസ്പി എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാർഡാം ഇൻസ്പെക്ടർ എസ്. ബിജോയ്, ജിഎസ്ഐ മാരായ ശശികുമാരൻ നായർ, രമേശൻ, മഹാദേവൻ മാരാർ, രാജശേഖരൻ, എ. എസ്.ഐ മാരായ ഉണ്ണികൃഷ്ണൻ പോറ്റി, ഉണ്ണികൃഷ്ണൻ, സിപിഒ ടിനോ ജോസഫ്, ഷാഫി, ജ്യോതിഷ്, മഹേഷ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ജിഎസ്ഐ ഷിബു, എ. എസ് സുനിലാൽ, സാജു വി. എസ്. സി. പി. ഒ നെവിൻ രാജ്, സതികുമാർ,സിപിഒ വിജീഷ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment