ഇത് #ശ്രേയ_സിദ്ധനാ_ഗൗഡർ ...
പൂനെ ആണ് സ്വദേശം .ഒരു ചിത്രശലഭത്തെ പോലെ പാറി പറന്നു നടക്കുമ്പോൾ 18 ആമത്തെ വയസ്സിൽ ഒരപകടത്തിൽ അവൾക്ക് അവൾടെ രണ്ട് കൈകളും നഷ്ടപ്പെട്ടു ...
ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇതുപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസുള്ള ഒരു യുവാവിന്റെ കൈകൾ അവൾക്ക് ദാനമായികിട്ടി .പതിമ്മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാരുടെ ഒരു വല്യ സംഘം ആ കൈകൾ അവൾക്ക് പിടിപ്പിച്ചത് .മുട്ടിനു മേൽപ്പോട്ട് ഒരു 18 കാരി പെൺകുട്ടിയുടെ മൃദുവായ കയ്യും മുട്ടിനു കീഴ്പ്പോട്ട് 21 വയസുള്ള ഒരു യുവാവിന്റെ ദൃഢമായ,നിറയെ രോമങ്ങളുള്ള,കയ്യുമായി അവൾ ജീവിതത്തിലേക്ക് വീണ്ടും ചിറകുവച്ചു പറന്നു തുടങ്ങി ..
ഏഷ്യയിൽ തന്നെ ആദ്യമാണ് ഇങ്ങനെ ഒരു സർജറി ,ഒരു പുരുഷന്റെ രണ്ട് കൈകളും ഒരു സ്ത്രീക്ക് വച്ചു പിടിപ്പിക്കുന്നത്.
ഇത് സാധ്യമാക്കിയ മിടുക്കന്മാരായ ഡോക്ടർമാരും ആശുപത്രിയുമുള്ളത് എവിടെയാണെന്നറിയോ ?നമ്മുടെ കേരളത്തിൽ .....
Amritha Institute of Medical Science,Kochi 👏👏ഇവിടെ വച്ചാണ് ശ്രേയക്ക് കൈകൾ വച്ചു പിടിപ്പിച്ചത് .
2019ഇൽ ഫേസ്ബുക്കിൽ അവൾ ഇങ്ങനെ കുറിച്ചു
"I am the first female in the world to have male hands”
മാസങ്ങൾ കടന്നു പോയി .അവൾടെ മനസും ശരീരവും ശരീരത്തിലെ ആ പുതിയ കൂട്ടിനെ സ്വീകരിക്കാൻ തുടങ്ങി .ഞരമ്പുകൾ മുട്ടിനു താഴോട്ട് സിഗ്നലുകൾ കടത്തി വിട്ടു .ക്രമേണ ആ കൂട്ട് അവളുടെ ശരീരത്തിൽ അലിഞ്ഞു ചേർന്നു .മുൻപ് അവൾക്ക് കൈകൾ കൊണ്ട് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ സാധിച്ചു തുടങ്ങി ...
ഏറ്റവും വല്യ അദ്‌ഭുതം എന്താന്നറിയ്യോ ??ഇന്ന് ആ പുരുഷന്റെ ദൃഢമായ കൈകൾക്കു പകരം അവിടെ ഒരു സ്ത്രീയുടെ മെലിഞ്ഞു വെളുത്ത മിനുസമുള്ള കൈകളാണ് ഉള്ളത്. അത്രമേൽ ദാനം കിട്ടിയ ആ കൈകൾ ആ പെൺകുട്ടിയുമായി ഇഴുകിച്ചേർന്നിരിക്കുന്നു ..
ഈ പ്രതിഭാസത്തിന് ശാസ്ത്രത്തിന്റെ ഭാഷയിൽ വിവരിച്ചാൽ ഒരുപാടു കാരണങ്ങൾ ഉണ്ടാവും.
പക്ഷെ ഞാൻ ഈ അദ്‌ഭുതത്തെ ഇങ്ങനെ വിളിക്കുന്നു ...
"ദൈവത്തിന്റെ കരങ്ങൾ "
(Kdpd)
No comments:
Post a Comment