ശാസ്താംകോട്ട.രാജേഷിന്റെ മദ്യപാനം സംബന്ധിച്ച് വഴക്ക്, എട്ടു വര്‍ഷത്തെ പ്രണയത്തിന്റെ തീവ്രത അവസാനിച്ചത് രണ്ടരമാസത്തില്‍,നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ധന്യയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി.
കുന്നത്തൂര്‍ മാണിക്യമംഗലം കോളനി രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ്(22)ആണ് ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. എട്ടു വര്‍ഷം നീണ്ടപ്രണയത്തിനൊടുവിലാണ് രാജേഷ് പേരയം ഈരിക്കുഴി ധന്യാ ഭവനില്‍ ഷ്ണ്മുഖദാസ് ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ധന്യയെ വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടു കുന്നത്തൂരിന് പോന്നത്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് ധന്യയെ തിരികെ കൊണ്ടുപോരികയും മേയ് ഏഴിന് വിവാഹം നടത്തി നല്‍കുകയും ചെയ്തു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ടിപ്പര്‍ലോറി ഡ്രൈവറുമായ രാജേഷിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയും ഇതുസംബന്ധിച്ച് വഴക്കു നടന്നതായും രാജേഷ് വീടിനുപുറത്ത് ടിപ്പറിനുള്ളിലാണ് കിടന്നതെന്നും പറയുന്നു. രാത്രി മഴ കനത്തതോടെ രാജേഷ് ഇറങ്ങി വീട്ടിനുള്ളില്‍ കയറി മുറിയില്‍ തറയില്‍ കിടന്നു. പുലര്‍ച്ചെ നാലിന് ഓട്ടം പോകാനായി എഴുന്നേറ്റപ്പോള്‍ ജനല്‍ കമ്പിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ ധന്യയെകണ്ടു.
എന്നാല്‍
എന്നാല്‍ പതിവായുള്ള മദ്യപാനത്തെ എതിര്‍ത്തിരുന്നതിനാല്‍ ധന്യയെ രാജേഷ് മര്‍ദ്ദിക്കുക പതിവായിരുന്നെന്നും സംഭവദിവസം രാത്രിയിലും മര്‍ദ്ദിച്ചതായും ധന്യയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.
ഏറെ ഒച്ചപ്പാടുണ്ടാക്കിയ വിസ്മയയുടെ വീടില്‍നിന്നും ഏറെ അകലെയല്ല ധന്യയുടെ മരണം നടന്ന വീട്. അടുത്ത പഞ്ചായത്തിലാണ് വിസ്മയമരിച്ച വീട്. നവവധുവിന്‍റെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കയാണ്.
No comments:
Post a Comment