Breaking

Wednesday, 14 July 2021

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

 


തിരുവനനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.


1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.

പരീക്ഷ ഫലം വൈകിട്ട് മൂന്ന് മണി മുതൽ സർക്കാർ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.

ഫലം അറിയാൻ

http://keralapareekshabhavan.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

No comments:

Post a Comment