Breaking

Thursday, 29 July 2021

കാർ 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്.


വെള്ളറട: കാക്കതൂക്കിക്കുസമീപം കാർ 30 അടിയോളം താഴ്ചയിൽ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പകപ്പാറ മഠത്തിൽ ഹൗസിൽ സേവ്യറിന്റെ ഭാര്യ ചിന്നമ്മ (71), അയൽവാസി മുള്ളൻവിള വീട്ടിൽ ഗീതു (35) എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാക്കതൂക്കി ജങ്ഷനുസമീപം കൊടുംവളവിലാണ് അപകടം. ചിന്നമ്മയും ഗീതുവും സഞ്ചരിച്ചിരുന്ന കാർ ആറാട്ടുകുഴിയിൽനിന്നു ചെമ്പകപ്പാറയിലേക്ക് പോവുകയായിരുന്നു. കാക്കതൂക്കി കയറ്റത്തിലെ വളവിൽവച്ച് എതിരേവന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ സമീപത്തെ വീടിന്റെ മുകളിലൂടെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 



അപകടത്തിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്നു. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് വെള്ളറട പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തി. കാർ പൂർണമായും തകർന്നു.

No comments:

Post a Comment