പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമുണ്ടായ ലഘുമേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്ടം. അതിശക്തമായ കാറ്റിലും മഴയിലും എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വന്‍നാശം. പത്തനംതിട്ട ജില്ലയിലെ അയിരൂർ, എഴുമറ്റൂർ പഞ്ചായത്തുകളിൽ വൻ നാശനഷ്ടം ഉണ്ടായി. നൂറിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.നൂറിലധികം വീടുകള്‍ക്ക് കേടുപാടുണ്ടായി.അൻപതിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.എറണാകുളം കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു.പലയിടത്തും ഗതാഗതം പുനസ്ഥാപിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു.
പത്തനംതിട്ട -വെണ്ണികുളം തടിയൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറെ കോടികുളത്ത് കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണു. 7 വീടുകളും 25 വീടുകളും ഭാഗികമായി തകര്‍ന്നു. റോഡിലേക്ക് മരം വീണ് ഗതാഗതവും തടസപ്പെട്ടു.
പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,വയനാട് എന്നിവിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
No comments:
Post a Comment