തിരുവനന്തപുരം: മൃഗശാലയിൽ പാമ്പുകടിയേറ്റു മരിച്ച ഹർഷാദിന്റെ കുടുംബത്തിനു സർക്കാർ 20 ലക്ഷം രൂപ സഹായധനം നൽകും. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സർക്കാർ ജോലിയും നൽകും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ജൂലൈ ഒന്നിനാണ് തിരുവനന്തപുരം മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല ഹർഷാദിനെ കടിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments:
Post a Comment