Breaking

Friday, 30 July 2021

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 11 വയസ്സുകാരന് ദാരുണാന്ത്യം.


വട്ടിയൂർക്കാവ് : കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 11 വയസ്സുകാരന് ദാരുണാന്ത്യം. വട്ടിയൂർക്കാവ് അജന്തനഗർ ബീം ഭവനിൽ ചന്ദ്രബോസിന്റെയും അനിതയുടെയും മകൻ ആഷിക്കാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.30നാണ് വീടിനുള്ളിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. 



അനുജത്തിയുമായി കളിക്കുന്നതിനിടയിൽ ജനൽ കമ്പിയിൽ കെട്ടിയിരുന്ന ഷാൾ കഴുത്തിൽ മുറുകുകയായിരുന്നു.കുട്ടി വെപ്രാളപ്പെടുന്നതുകണ്ട് അനുജത്തി അടുത്ത മുറിയിലുണ്ടായിരുന്ന അമ്മയെ വിവരമറിയിച്ചു. കുട്ടിയെ ശാസ്തമംഗലത്തെ സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു.

No comments:

Post a Comment