കഴക്കൂട്ടം – മുക്കോല ബൈപ്പാസിൽ ടോൾ പ്ലാസയുടെ നിർമ്മാണം പൂർത്തിയായി. തിരുവല്ലത്തിനും പാച്ചല്ലൂരിനും ഇടയിലാണ് ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നത്. വിവിധ വാഹനങ്ങൾക്കുള്ള നിരക്കുകൾ സംബന്ധിച്ചുള്ള വിജ്ഞാപനവും ഒരാഴ്ചയ്ക്കുള്ളിൽ ബൈപ്പാസ് അധികൃതർ പുറത്തുവിടും. ടോൾ ബാധകമാകുന്ന നഗരത്തിലെ ഒരേയൊരു പാതയായിരിക്കും കഴക്കൂട്ടം – മുക്കോല ബൈപ്പാസ് റോഡ്.
തിരുവല്ലത്തെ ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സ്റ്റിക്കറുകളുള്ള വാഹനങ്ങളുടെ ടോൾ പേയ്‌മെന്റിനായി ഹാൻഡ് ഹെൽഡ് ഉണ്ടാകും. 12 കോടി മുടക്കിയാണ് തിരുവല്ലം വേങ്കറ ഭാഗത്തെ ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നത്.
ടോൾ പ്ലാസയിൽ ഓഫീസ് ഇടങ്ങൾക്കായി ഓവർഹെഡ് റൂമുകൾ ഉണ്ടാകും .തിരുവല്ലം വേങ്കറ ഭാഗത്ത് പാത നിർമാണം പൂർത്തിയായ ഭാഗത്താണ് ഏതാനും മാസം മുൻപ് റോഡിനെ വെട്ടിപ്പൊളിച്ച് ടോൾ പ്ലാസ നിർമാണം തുടങ്ങിയത്. നേരത്തെ കഴക്കൂട്ടത്തിനു സമീപം സജ്ജമാക്കിയ ടോൾ ബൂത്താണ് ഇവിടേക്ക് മാറ്റി സ്ഥാപിക്കുന്നത്. പുറത്തുള്ള ഏജൻസിക്കാവും ടോൾ പിരിവിന് ക്വട്ടേഷൻ മുഖാന്തരം അനുമതി നൽകുക എന്നും അതോറിട്ടി അധികൃതർ പറയുന്നു
No comments:
Post a Comment