Breaking

Monday, 7 June 2021

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്നപോത്തിറച്ചി വില കൊല്ലത്ത് കർശന നടപടിയുമായി കളക്ടർ



കൊല്ലം: പോത്തിറച്ചിക്ക് ആവശ്യക്കാരേറിയതോടെ വില കൂട്ടി കച്ചവടക്കാര്‍. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ജില്ലയില്‍ ഈടാക്കുന്നത്. ജില്ലയിലെ വിവിധ ഇറച്ചി വില്പനശാലകളില്‍ ഒരു കിലോ ഇറച്ചിക്ക് 380 രൂപയാണ് വില. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പരമാവധി 320 രൂപ മാത്രമേ ഈടാക്കുന്നുള്ളു.


അരകിലോ ആവശ്യപ്പെടുന്നവരില്‍ നിന്ന് ചിലയിടങ്ങളില്‍ 200 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്. മാംസാഹാര പ്രിയരില്‍ കൂടുതലും പോത്തിറച്ചിയാണ് വാങ്ങുന്നത്. ചിക്കന്‍ സുലഭമാണെങ്കിലും പോത്തിറച്ചിയോടുള്ള പ്രിയം മുതലെടുക്കുകയാണ് വ്യാപാരികള്‍.


വില ഉത്തരവ് ഉത്തരത്തില്‍


പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വില നിശ്ചയിക്കാനുള്ള അധികാരം അതാത് ജില്ലാഭരണകൂടത്തിനാണ്.

2020 മേയില്‍ വില നിശ്ചയിച്ച്‌ ഉത്തരവിറക്കിയിരുന്നു. പരമാവധി 350 രൂപയേ ഈടാക്കാവൂ എന്നാണ് ഉത്തരവിലുള്ളത്. വിലവിവരം വില്പനശാലകളില്‍ പ്രദര്‍ശിപ്പിക്കണമെന്നതും പാലിക്കുന്നില്ല. അറവ് മൃഗത്തിന്റെ തല പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവും ലംഘിക്കുകയാണ്.


അറവ് തോന്നുംപടി


1. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് പരസ്യമായി


2. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധം


3. ലൈസന്‍സ് ഇല്ലാതെ വഴിയോരങ്ങളിലും കച്ചവടം


4. അറവ് മൃഗങ്ങളുടെ തല പ്രദര്‍ശിപ്പിക്കുന്നു


5. പരിശോധന ശക്തമല്ലാത്തത് മുതലെടുക്കുന്നു


പോത്തിറച്ചി വില


കൊല്ലം: 370- 380

എറണാകുളം: 300

ചാലക്കുടി: 280

തൃശൂര്‍: 280- 300

അടിമാലി: 300- 320

മലപ്പുറം, കോഴിക്കോട്: 280- 300


നിശ്ചയിച്ചിരിക്കുന്ന പരമാവധി വില (ജില്ലയില്‍)


കോഴിയിറച്ചി ജീവനോടെ - 140


ഇറച്ചി മാത്രം - 210

കാളയിറച്ചി - 320


എല്ലില്ലാതെ - 360

പോത്തിറച്ചി - 340


എല്ലില്ലാതെ 370

ആട്ടിറച്ചി - 680


ഫോണില്‍ പരാതി നല്‍കാം


താലൂക്ക് സപ്ലൈ ഓഫീസ് നമ്ബറുകള്‍


കൊല്ലം: 0474 2767964

കൊട്ടാരക്കര: 0474 2454769

കരുനാഗപ്പള്ളി: 0476 2620232

കുന്നത്തൂര്‍: 0476 2830292

പുനലൂര്‍: 0475 2222689

പത്തനാപുരം: 0475 2350020

അമിത വില ഈടാക്കുന്നവര്‍ക്കെതിരെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.


ബി. അബ്ദുല്‍ നാസര്‍

ജില്ലാ കളക്ടർ 

No comments:

Post a Comment