വർക്കല : വർക്കലയിലെ ഒരു വനിതാ എസ്ഐയുടെ ഫോട്ടോയും വാർത്തയുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കണ്ടത്. 10 വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവുംവിറ്റ് ജീവിച്ച പെൺകുട്ടി അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്പെക്ടറായി എത്തിയതാണ് സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ആനി ശിവയാണ് ജീവിതം കൊണ്ട് പ്രതിസന്ധികളോട് മധുര പ്രതികാരം വീട്ടിയത്.
ഗ്രി ഒന്നാം വർഷം പഠിക്കുന്ന കാലത്ത് വിവാഹിതയാവുകയും ഡിഗ്രി മൂന്നാം വർഷം ആ ബന്ധം വേർപിരിയുകയും ചെയ്തു. അപ്പോൾ ആനിയുടെ മകന് 8 മാസം പ്രായം . പിന്നെ പഠനം കഴിഞ്ഞ് ജീവിതം തള്ളി നീക്കാൻ ചെയ്യാത്ത ജോലികളില്ല. ചെയ്ത ജോലികളിൽ ഹോം ഡെലിവറി മുതൽ തീർഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വില്പനയും അങ്ങനെഒരുപാട് ജോലികൾ. പക്ഷെ അതൊന്നുമല്ല തന്റെ ജീവിതമെന്ന് അറിഞ്ഞ് പി.എസ്. സി പരീക്ഷ എഴുതി കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു.
2016 ൽ ആദ്യം കോൺസ്റ്റബിൾ ജോലി. അഞ്ചു വർഷങ്ങൾക്ക് ഇപ്പുറത്ത് എസ് ഐയായി എത്തുന്നത് വർക്കലയിലും. താൻ പടവെട്ടിയ ഇന്നലകളോട് ആനിയുടെ മധുര പ്രതികാരമാണ് അത്. പ്രതിസന്ധികളെ നേരിട്ട് നേടിയെടുത്ത എസ്.ഐ എന്ന സ്വപ്നത്തെ കുറിച്ചു പി.എസ്.സി പഠനകാലത്തെ അനുഭവങ്ങളും വിവരിക്കുന്ന ആനിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. മകനോടടൊപ്പമുള്ള ജീവിതവും മകന്റെ സ്വാധീനവും വിവരിക്കുന്നതായിരുന്നു പോസ്റ്റ്.ആനിയുടെ മകന് ഇപ്പോൾ 7 വയസ്സ് പ്രായമാണ്
No comments:
Post a Comment