തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്ന സംഭവത്തില്‍ മൂന്ന് പേര് പൊലീസ് പിടിയില്‍. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെയാണ് പിടിയിലായത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി.
അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര് ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്.
സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു.
No comments:
Post a Comment