മഞ്ഞപ്പാറ യെന്ന ഗ്രാമത്തെ കേരളക്കരയിൽ അടയാളപ്പെടുത്തിയ വ്യക്തിത്വം .കൊല്ലം ജില്ലയുടെ രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് മഞ്ഞപ്പാറ വാഹിദ്,
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ മഞ്ഞപ്പാറയിലെ പുരാതന മുസ്ലീം തറവാട്ടിൽ ഓ .ഒസനാരുപിള്ളയുടെയും ബീവി കുഞ്ഞിന്റെയും ഇളയ മകനായാണ് 1947-ൽ വാഹിദ് ജനിച്ചത്.
ചടയമംഗലം ഗവ: എൽ.പി.എസ്, കലഞ്ഞൂർ ഗവ: ഹൈസ്കൂൾ, ചടയമംഗലം എം.ജി.എച്ച്.എസ്, എന്നിവിടങ്ങളിൽ സ്ക്കൂൾ വിദ്യാഭ്യാസവും കായംകുളം മിലാദ് ഡി ഷെരീഫ് കോളേജ്, നിലമേൽ എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ നാടറിയുന്ന പൊതുപ്രവർത്തകനായി. തനിക്ക് ജന്മം നൽകിയ നാടിനോടുള്ള കടപ്പാടായിരുന്നു പേരിനൊപ്പം മഞ്ഞപ്പാറ എന്ന സ്ഥലനാമത്തിന് കൂടി ഇടം നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കർമ്മ നിരതവും സുദീർഘവുമായ ഒരു കാലമായിരുന്നു മഞ്ഞപ്പാറ വാഹിദ് എന്ന പൊതുപ്രവർത്തകന്റെ മുന്നിലുണ്ടായിരുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യെ ദേശീയ സംസ്ഥാന നേതാക്കളുമായി അഭേദ്യമായ ബന്ധവും സൗഹൃദവും പുലർത്തിയിരുന്നു . 20 വർഷക്കാലം ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ഫിൽഗിരി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, 15 വർഷം കൊട്ടാരക്കര താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘം ഭരണസമിതി അംഗം, വൈസ് പ്രസിഡന്റ്, കേന്ദ്ര കാർഷിക വികസന ബാങ്കിന്റെ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജനതാ പാർട്ടിയുടെ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ,എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1984 ന് ശേഷം കേരള കോൺഗ്രസ് ഒന്നായപ്പോൾ സെൻട്രൽ സെക്രട്ടറിയേറ്റംഗമായി. കേരള കോൺഗ്രസ്സ് പിന്നീട് പിളർന്നപ്പോൾ ജേക്കബ് വിഭാഗത്തിൽ നിലയുറപ്പിച്ചു. ഈ വിഭാഗത്തിന്റെ സംസ്ഥാന ട്രഷറർ ആയിരുന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗം, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി പദവും അലങ്കരിച്ചിരുന്നു.
വിദ്യാഭ്യാസ മത സാംസ്കാരിക മേഖലകളിലും നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു മഞ്ഞപ്പാറ വാഹിദ്, പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റി, തിരുവനന്തപുരം മുസ്ലീം എഡ്യൂക്കേഷനൽ അസോസിയേഷൻ ട്രസ്ടി . MES മെമ്പർ എന്നീ പദവികൾ വഹിച്ചിരുന്ന അദ്ദേഹം അഞ്ചൽ ,വിളക്കു പാറ മാതാവൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ , ആയുർ ,മഞ്ഞപ്പാറ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ , മഞ്ഞപ്പാറ ബി.എഡ് സെന്റർ എന്നിവയുടെ സ്ഥാപകനും മാനേജരും ബി.എഡ്. സെന്ററിന്റെ ചെയർമാനുമാണ്. കേരള പ്രൈവറ്റ് സ്കൂൾ മാനേജർസ് അസോസിയേഷന്റെ ആദ്യകാല നേതാവും ഭാരവാഹിയും ആയിരുന്നു .
ഖദീജാ മെമ്മോറിയൽ ഫൗണ്ടേഷൻ, മഞ്ഞപ്പാറ വാഹിദ് ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകനും മഞ്ഞപ്പാറ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമാണ്. മഞ്ഞപ്പാറ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷനും കൊട്ടാരക്കര താലൂക്ക് മുസ്ലീം ജമാഅത്ത് യൂണിയൻ മുൻ പ്രസിഡന്റുമാണ്.
കർമ്മ രംഗത്തെ മികവിന്റെ അംഗീകാരമായി നിരവധി പുരസ്കാരങ്ങളും മഞ്ഞപ്പാറ വാഹിദിനെത്തേടിയെത്തി. 2007-ൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ദിരാ ഗാന്ധി സദ്ഭാവനാ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2008-ൽ ബാങ്കോക്കിൽ വച്ച് ഇന്റർനാഷണൽ ഗോൾഡ് സ്റ്റാൻഡേർഡ് മില്ലേനിയം അവാർഡ്, 2009 ൽ ഹൈദരാബാദിൽ വെച്ച് രാഷ്ട്രീയ രത്ന അവാർഡ്, വക്കം മൗലവി ഫൗണ്ടേഷൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഖദീജാ ബീവി (വിളക്കു പാറ മാതാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മുൻ മാനേജർ.
മക്കൾ: ബോബി A K, അക്ബർ ഷാ AK , അരുൺ ഷാ AK , അൻവർ ഷാ AK
മരുമക്കൾ: ഡോ.ഷൈൻ T J അഞ്ചൽ (പീഡിയാട്രീഷ്യൻ, കിംഗ് ഫഹദ് മെഡിക്കൽ സിറ്റി . റിയാദ്)
റ്റീന, നിഷ, ജാസ്മിൻ.
No comments:
Post a Comment