Breaking

Sunday, 27 June 2021

കൊല്ലം ജില്ലയിൽ അനർഹമായി കൈവശം വച്ചിട്ടുള്ള റേഷൻ കാർഡുകൾ ഉടൻ മാറ്റണമെന്ന് താലുക്ക് സപ്ലൈ ഓഫീസർ


കൊല്ലം: അനര്‍ഹമായി കൈവശം ​െവച്ചിട്ടുള്ള മുന്‍ഗണന/അന്ത്യോദയ/സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ളവര്‍ ഉടന്‍ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. അവസാന തീയതിയായ ജൂണ്‍ 30നകം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ മെയിലിലോ (tsokollam@gmail.com) അപേക്ഷ സമര്‍പ്പിക്കാം. 


            ജൂലൈ ഒന്നുമുതല്‍ അനര്‍ഹമായി കാര്‍ഡ് കൈവശം​െവച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ 2017 മുതല്‍ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപ​െവച്ചും ഗോതമ്ബിന് 25 രൂപവെച്ചും പിഴ അടയ്​ക്കേണ്ടിവരും. 


             സ്മാര്‍ട്ട് ഫോണ്‍, നെറ്റ് കണക്​ഷന്‍ അപേക്ഷ: പ്രചാരണം വ്യാജം കൊല്ലം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റ് അര്‍ഹ വിഭാഗങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്​ഷനും ലഭിക്കുന്നതിന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചതായി സമൂഹമാധ്യമങ്ങളിലും വാട്‌സ്‌ആപ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശവും അപേക്ഷഫോറവും വ്യാജമാണെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.


No comments:

Post a Comment