ചാത്തന്നൂർ∙ പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെത്തുടർന്ന്, കാണാതായ 2 യുവതികളിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു വേണ്ടി തിരച്ചിൽ തുടരുന്നു. കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു
കേസിൽ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. ഇവർ ഇത്തിക്കരയാറിന്റെ അതുവഴി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭർത്താവ് വിഷ്ണുവിന്റെ ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ‘ഞങ്ങൾ പോകുകയാണെ’ന്ന് കത്തെഴുതി വച്ച് ഇരുവരും ഒളിവിൽപോകുകയായിരുന്നു. മൊഴിനൽകാൻ എത്തണമെന്ന് ആവശ്യപ്പെട്ട കാര്യം ബന്ധുവിനെ ഫോണിൽ അറിയിച്ചിരുന്നു.
No comments:
Post a Comment