കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിലായിരിക്കണം സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങേണ്ടത്. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകി.
ഒറ്റ ഇരട്ട നമ്പര്‍ ക്രമത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. തിങ്കൾ (21.06.21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ (22.06.21), വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് അനുവദനീയമല്ല.
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഗതാഗത വകുപ്പിന്‍റെ നിര്‍ദേശം. കൊവിഡ് മാർഗനിർദേശങ്ങൾ പൂര്‍ണ്ണമായും പാലിച്ചുവേണം സര്‍വീസെന്നും നിർദേശമുണ്ട്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
No comments:
Post a Comment