കേരളത്തിലുടനീളം 62 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകളുമായി കെ എസ് ഇ ബി.
കെ എസ് ഇ ബിയുടെ നിലവിലുള്ള 6 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമെ 56പുതിയ ചാർജിംഗ് സ്റ്റേഷനുകളുകളുടെ നിർമ്മാണവും കേരളത്തിലെ വിവിധ ജില്ലകളിലായി പുരോഗമിക്കുകയാണ്.
നേമം (തിരുവനന്തപുരം), ഓലൈ (കൊല്ലം), പാലാരിവട്ടം (എറണാകുളം), വിയ്യൂർ (തൃശ്ശൂർ), നല്ലളം (കോഴിക്കോട്), ചൊവ്വ (കണ്ണൂർ) എന്നിവിടങ്ങളിലാണ് നിലവിൽ കെ എസ് ഇ ബി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതു കൂടാതെയാണ് 56 പുതിയ ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്. ഇവ കൂടി പൂർത്തിയാകുന്നതോടുകൂടി കെ എസ് ഇ ബി നിർമ്മിച്ച ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 62 ആകും.
പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളു. ഭാഗികമായോ, നിശ്ചിത തുകയ്ക്കോ ചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടെയും പ്ലഗ് പോയിൻ്റുകൾ ഇവിടെ ലഭ്യമാണ്. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ എസ് ഇ ബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ രേഖകൾക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.
#EVEHICLES
#EVCHARGING
No comments:
Post a Comment