കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോക്നെ പോലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം പോലീസ്റ്റേഷൻ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപർ മുതൽ പലപ്രാവശ്യം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുൻപാണ് കഴക്കൂട്ടം പോലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പോലീസ് പറഞ്ഞു.
No comments:
Post a Comment