കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന അന്താരാഷ്ട്ര യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യം കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കും. നേരത്തെ വാണിജ്യ വിമാനങ്ങൾക്ക് 2020 ജൂൺ 26ന് ഏർപ്പെടുത്തിയ ഭാഗികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു, ഈ ഉത്തരവാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്.
യു.എസ്, ബ്രിട്ടണ്‍, യു.എ.ഇ, ബഹ്റൈന്‍, കെനിയ, ഭൂട്ടാൻ എന്നിവയടക്കം 27 രാജ്യങ്ങളുമായി ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന എയർ ബബ്ൾ സംവിധാനത്തിലൂടെ അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാവുന്നതാണ്. എയർ ബബ്ൾ സംവിധാനത്തിലൂടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസുകൾ നടത്താവുന്നതാണ്.
കൊവിഡ് രണ്ടാം തരംഗം ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതിയ ഉത്തരവും പ്രവാസികളെയായിരിക്കും കൂടുതൽ ബാധിക്കുക.
No comments:
Post a Comment