Breaking

Saturday, 23 May 2020

സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ നാട് എന്റെ മഞ്ഞപ്പാറ. മുഹമ്മദ് റംലി മഞ്ഞപ്പാറ എഴുതുന്നു


സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ നാട്
എന്റെ മഞ്ഞപ്പാറ.
മുഹമ്മദ് റംലി മഞ്ഞപ്പാറ എഴുതിയത്.

സ്നേഹത്തിൻ്റെയും ശാന്തിയുടെയും മത സൗഹാർദ്ദത്തിൻ്റെയും ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ.
 
........ മനസും ശരീരവും പരിപൂർണമായി സൃഷ്ടിച്ച നാഥന് സമർപ്പിച്ചു വിശക്കുന്നവൻ്റെ വിശപ്പും ദാഹിക്കുന്നവൻ്റെ ദാഹവും തികച്ചും മനസിലാക്കി ഒരോ വിശ്വാസിയും ചെറിയ പെരുന്നാൾ നിയമങ്ങൾക്കും പരിമിധികൾക്കും ഉള്ളിൽ നിന്നും ആഘോഷിക്കുന്നു.

 എൻ്റെ നാട്സ്നേഹത്തിൻ്റെ ഐശ്വര്യത്തിൻ്റെ നാട്മഞ്ഞപ്പാറ

എന്നെ പോലെ സിംഹഭാഗം  പ്രവാസികളും അഭിമാനം കൊള്ളുന്നു  ,നമ്മുടെ നാട്ടിലെ കഷ്ടത അനുഭവിക്കുന്നവരെ കഴിയുന്നത്ര സഹായം ചെയ്യാന്‍ എല്ലാ സംഘടനകളും വ്യക്തികളും പ്രവാസി സുഹൃത്തുകളും  എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുത്തു.

 എല്ലാത്തിനും മുന്നിൽ നിൽക്കുന്ന  വിവിധ രാഷ്ട്രിയ പ്രസ്ഥാനത്തിലെ യുവാക്കൾ ഒറ്റക്കെട്ടായി കൂടെ നിന്നു
അവരാണ് നമ്മുടെ ആവേശം.

   ട്രോൾ മഞ്ഞപ്പാറ പോലുള്ള മീഡിയകൾ  അവരെ പ്രോൽസാഹിപ്പിച്ചു
 മറ്റ് നാട്ടുകാർ മാതൃക ആകേണ്ട പ്രവർത്തനം.

    ലോകത്ത് മുഴുവർ Covid 19 പരീക്ഷണങ്ങളുടെ ദിവസങ്ങൾ ആയിരുന്നു.

     കേൾക്കാനും കാണാനും വായിക്കാനും ആഗ്രഹിക്കാത്ത പലതും അഭിമുഖീകരിച്ചു . എല്ലാം ദൈവത്തിൻ്റെ വിധി ആണെന്നും നല്ലൊരു നാളെ  വരുമെന്നും വിശ്വസികൾ സമാധാനിച്ചു.

      പ്രവാസികളെ അവർ താമസിക്കുന്ന രാജ്യത്തിൻ്റെ സുരക്ഷിതം പൂർണമായും പാലിക്കാൻ  പ്രവാസികൾ തയ്യാറായി ,അറബ് ലോകം എല്ലാ സഹായവും ചെയ്തു തന്നു  .
ഇന്ത്യൻ സംഘടന കൾ സജീവമായ  ജീവകാരുണ്യ പ്രവർത്തനം നടത്തി  ,നമ്മുടെ മഞ്ഞപ്പാറ സ്വദേശികൾ പലരും രംഗത്ത് ഉണ്ടായിരുന്നു നാഥൻ എല്ലാം സ്വീകരിക്കാട്ടെ.
 
     പരിക്ഷണ കാലത്ത് നേടിയെടുത്ത ആത്മ ചൈതന്യം ജീവിതകാലം മുഴുവൻ കൊണ്ട് പോകാൻ നാം ശ്രമിക്കണം
ഒരിക്കൻ കൂടി
ചെറിയ പെരുന്നാൽ ആശംസകൾ നേരുന്നു.

No comments:

Post a Comment