Breaking

Friday, 22 May 2020

എന്റെ മഞ്ഞപ്പാറ വേറെ ലെവലാണ് ,സജി സമദ് എഴുതുന്നു


എൻ്റെ_മഞ്ഞപ്പാറ_വേറെ_ലെവലാ
#സജിസമദ് എഴുതുന്നു

തലകെട്ട് മനസിലാക്കാൻ കഴിഞ്ഞ മൂന്ന് മാസം വളരെ കൂടുതലാണ്. പതിവിലും വിപരീതമായി എല്ലാവരും വീട്ടിലിരിക്കേണ്ടിവന്നപ്പോൾ നിസംശയം അവശ്യ വസ്തുക്കളും, മരുന്നും എത്തിക്കാൻ മുന്നിട്ടിറങ്ങിയ സുഹൃത്തുക്കൾ , നിരീക്ഷണത്തിലുള്ളവരെ സഹായിക്കാൻ മുന്നിൽ നിന്ന #COVID_19 _ഹെൽപ്‌ഡെസ്‌ക് മുതൽ അനന്തമായി എഴുതാനുള്ളതാണ്.
സഹജീവി സ്സ്നേഹത്തിലൂടെ മാതൃകയായ നമ്മുടെ മഞ്ഞപ്പാറയിലെ യുവാക്കളും മുതിർന്നവരും,  കൂട്ടായ്മകളും, സംഘടനകളും. ഒന്നിനൊന്നു മെച്ചമായി പ്രവർത്തിക്കുന്നു. ആമുഖമായി പറയട്ടെ ഇത് നാളേക്കുവേണ്ടി  നിലനിർത്തേണ്ട സൗഹൃദമാണ്.

കഴിഞ്ഞ അഞ്ചു വർഷമായി എന്നും എപ്പോഴും വിളികേൾകുന്ന #തണൽ_ജീവകാരുണ്യം പതിവിലും കൂടുതൽ സഹായവുമായി  അർഹരിലേക്കു എത്തിച്ചേർന്നു എന്നതിലുപരി കോറോണയെ അതിജീവിക്കാൻ മഞ്ഞപ്പാറ ജംഗ്ഷനലിൽ വാഷ് യൂണിറ്റ് സ്ഥാപിച്ചു എന്നത് കരുത്താണ്.  സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന #MVS ഫേസ് മാസ്കുകൾ നിർമിച്ചു സമൂഹത്തിലും വിവിധ വകുപ്പുകൾക്കും സൗജന്യമായി കൈമാറി മാതൃക കാണിച്ചു. ജീവിത ചിലവുകൾക്കിടയിലും  സ്വന്തം ഓണറേറിയം മുഴുവൻ ദുരിതമനുഭവിക്കുന്നവർക്കു വീതിച്ചു നൽകി വാർഡ് മെമ്പർ സിബി  മാതൃകയാവുന്നു തുടർന്നു പച്ചക്കറി കിറ്റുകൾ നല്കാൻ മുന്നിട്ടിറങ്ങുന്നു അതിനുവേണ്ടി പരിശ്രമിക്കുന്നു. ഗവണ്മെന്റ് സൗജന്യമായി ഏർപ്പെടുത്തിയ റേഷൻ സാദനങ്ങൾ കൃത്യമായി എത്തുന്നു എന്ന് ഹെൽപ്‌ഡെസ്‌ക് ഉറപ്പുവരുത്തുന്നു.   സമൂഹത്തിലെ ഒന്നടങ്കം ചെറുപ്പക്കാർ DYFI യുടെ  രക്ത ദാനത്തിനു മുന്നോട്ടുവരുന്നു. നിനച്ചിരിക്കാതെ കടന്നു വന്ന മഴയും കാറ്റും മാർഗ തടസങ്ങൾ ഉണ്ടാക്കിയപ്പോൾ അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയ യുവസുഹൃത്തുക്കൾ . രാഗംസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂടുതൽ പേരിലേക്ക് അവശ്യ  ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. ആരോഗ്യ പ്രവർത്തകരെ ആശ വർക്കർമാരെ ആദരിക്കുന്നു.   പതിവിലും വിപരീതമായി  കോവിഡിന്റെ നിയത്രണങ്ങൾ പാലിച്ചുകൊണ്ട്‌ രാഗംസ് ക്ലബ്ബിന്റെ നേത്ര്വത്തിൽ വീണ്ടും ഇഫ്താർ സ്നേഹം വിതരണം ചെയുന്നു.



ചെറു ഗ്രൂപ്പായിട്ടാണെങ്കിലും  പ്രവാസികളുടെ കരുതലും സ്നേഹവും KMCC യിലൂടെ നമ്മുടെ നാട്ടിലുള്ളവർക്കും വിദേശത്തുള്ളവര്കും  ആശ്വാസമാകാൻ പരിശ്രമിച്ചിട്ടുണ്ട്.
പുണ്യ റമളാനിലെ പുണ്യം പേറി സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മ അർഹരിലേക്കു സമ്പത്തു എത്തിച്ചു നൽകുന്നു. പഞ്ചായത്തു വൈസ് പ്രസിഡന്റിന്റെ നേത്രത്വത്തിൽ അവശ്യ സാധനങ്ങൾ  പച്ചക്കറി കിറ്റുകൾ എത്തിക്കുന്നു. മുസ്ലിം അസ്സോസിയേഷൻ്റെ സഹായം  മഞ്ഞപ്പാറ മുസ്ലിം  ജമാത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ  വീടുകളിലേക്ക് എത്തിക്കുന്നു.   അഴകാർന്ന കൊമ്പന് നെറ്റിപ്പട്ടം പോലെ അവസാനമായി ഇ പുണ്യ റമദാൻ വിടപറയാൻ പോകുമ്പോൾ DYFi യുടെ സ്നേഹസമ്മാനം.  സൗഹൃദങ്ങൾ എന്നും ഒരു ബലമാണ് അതോടോപ്പോം     നാടിനുള്ള കരുത്തും



ഒക്കെയും കണ്ടും തൊട്ടും തലോടിയും ആസ്വദിച്ചു. #എൻ്റെ മഞ്ഞപ്പാറ* എത്ര മനോഹരം. ചൂഷണമനോഭാവമില്ലാത്തവരും, മനസ്സലിവുള്ളവരും, ദാരിദ്ര്യത്തിലും പരസഹായത്തിനായി പരിശ്രമിക്കുന്നവരും എല്ലാം കൂടി  നമ്മുടെ ചുറ്റുവട്ടത്തെ സമൂഹ നന്മക്കു വേണ്ടി പരിശ്രമിച്ച  നിങ്ങൾക്കെല്ലാം എന്നും ഇതിനു കഴിയട്ടെ എന്നാശംസിക്കുന്നു.

വ്യവസ്ഥകൾ എല്ലാം നോക്കി എല്ലാവരിലും സഹായമെത്താൻ ഈ സംഘനകളും, സുഹൃത്തുക്കളും ADMIN പാനലുകളും പരിശ്രമിച്ചു എന്നതാണ് ഇതിലെ ഐക്യം. അവിടെ ജാതിയില്ല മതമില്ല കൊടിയുടെ നിറമില്ല എല്ലാം സമൂഹനന്മക്കായി. തുടർന്നും ഇതുപോലെ ഒത്തൊരുമയോടെ അല്ലെങ്കിൽ വാശിയോടെ ചെയ്യാൻ കഴിയട്ടെ അപ്പോൾ നമ്മളിലെ അർഹർ കുറഞ്ഞുവരട്ടെ എന്ന പ്രാർഥനയോടെ.

കൂട്ടായി ചെയ്ത പലതും  അറിയാതെ പോയിട്ടുണ്ടെങ്കിൽ  ഇതിലേക്ക് കൂട്ടിച്ചേർക്കൽ ആകാം.എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ..💐💐💐💐


No comments:

Post a Comment