Breaking

Wednesday, 1 April 2020

ഇയർ ബഡ്സ് അപകടകാരിയാകുന്നത് ഇങ്ങനെ, അറിയൂ !


ചെവിക്കുള്ളിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാലുടൻ നമ്മൽ ആദ്യം ചെയ്യുക ചെവിയിലേക്കൊരു ബഡ്സ് എടുത്ത് തിരിക്കുക എന്നതാണ് ചെവിയിലെ അഴുക്ക് ബഡ്സ് ഉപയോഗിച്ചാണ് നീക്കേണ്ടത് എന്നാണ് നമ്മളിൽ പലരുടേയും ധാരണ. എന്നാൽ ഈ ധാരണ തെറ്റാണ് എന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്‌സലന്‍സിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ബഡ്സ് ഉപയോഗിക്കുന്നത് ചെവിക്ക് അത്യന്തം ദോഷകരമാണെന്ന്. പഠനം പറയുന്നു.


ചെവിയിൽ രൂപപ്പെടുന്ന അഴുക്ക് ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രവർത്തനമായി താന്നെ പുറന്തള്ളപ്പെടേണ്ടതാണ്. ഈ പ്രക്രിയക്ക് വേണ്ടി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്
ചെവിക്കായം. എന്നാൽ ഇതിനെ ബഡ്സ് ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിലൂടെ ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് നീങ്ങി ചെവിക്കല്ലിനു ക്ഷതമേൽപ്പിക്കും.

ഇത്തരത്തിലേൽക്കുന്ന ചെറിയ ക്ഷതം പോലും വലിയ രീതിയിൽ കേൾവിശക്തിയെ ബാധിക്കാം. മാത്രമല്ല ചെവിക്കുള്ളിലെ മൃതുവയ തൊലിക്ക് പരിക്കേൽപ്പിക്കുന്നതിലൂടെ മുറിവുകൾ ഉണ്ടാകാന്‍ ഇതു കാരണമായിത്തീരും, ചെവിക്കുള്ളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ ചികിത്സ തേടുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് നല്ലത്.

No comments:

Post a Comment