Report :- @shefeeer hydross
കരുത്തേകുന്നവരുടെ കരുതലിനായി സ്നേഹം വിളമ്പി വ്യാപാരിയും !!!
കൊവിഡ് 19 ലോക്ക് ഡൗണിനിടയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഹോരാത്രം ജാഗ്രതയോടെ ത്യാഗപൂര്‍ണ്ണമായി കൃത്യനിര്‍വ്വഹണം നടത്തുന്ന പോലീസുകാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍,വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍,ആശാ വര്‍ക്കര്‍മാര്‍,ബാന്ക് ജീവനക്കാര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്നേഹത്തിന്‍െറ ബിരിയാണി പൊതികള്‍ വിതരണം ചെയ്ത് മാതൃകയാവുകയാണ് കൊല്ലം, ഇട്ടിവ - മഞ്ഞപ്പാറയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അല്‍ അറഫ മിനി മാര്‍ക്കറ്റ് ഉടമ ശ്രീ.അബ്ദുല്‍ സലാമും കുടുംബവും.
കുടുംബാംഗവും അധ്യാപകനുമായ ചെറുകുളം നാസറിന്‍റെ നേതൃത്വത്തിലാണ് മകന്‍ സാജിദ്,മഞ്ഞപ്പാറയിലെ സന്നദ്ധ പ്രവര്‍ത്തകരായ അന്‍വര്‍ എ.എം.ആര്‍,ഫൈസല്‍ യാസീന്‍,ഷാന്‍ റഷീദ്,നജീം സുബൈര്‍ എന്നിവരുടെ സഹായത്തോടെ വിവിധ ഓഫീസുകള്‍,പൊലീസ് സ്റ്റേഷന്‍,പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ ബിരിയാണി പൊതികള്‍ എത്തിച്ച് നല്‍കിയത് .
ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് അറുപത് പേര്‍ക്കുള്ള ഭക്ഷണവും ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍,നഴ്സ്മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റ് ജീവനക്കാര്‍ എന്നിങ്ങനെ മുപ്പത് പേര്‍ക്കുള്ള ഭക്ഷണവും ഇട്ടിവ ഗ്രാമ പന്ചായത്തിലെ ഉദ്യോഗസ്ഥര്‍,മെമ്പര്‍മാര്‍,ജീവനക്കാര്‍ തുടങ്ങി പതിനന്ച് പേര്‍ക്കും തുടയന്നൂര്‍ സര്‍വ്വീസ് സഹകരണ ബാന്കിലെ അന്ചു പേര്‍ക്കുമുള്ള ഭക്ഷണമാണ് കഴിഞ്ഞ ദിവസം തയ്യാറാക്കി എത്തിച്ചു നല്‍കിയത് .
ഏത് പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം മികച്ച മാതൃകകളാണ് ഈ നാടിന്‍െറ മുന്നോട്ടുള്ള കുതിപ്പിന് കരുത്ത് പകരുന്നത് !!!
ഒരായിരം നന്മകള്‍ നേരുന്നു !!!
#കരുതലാണ്_കരുത്ത്
#നമ്മളൊരുമിച്ച്_നേരിടും
No comments:
Post a Comment