ഒപ്പമുണ്ട് ഞങ്ങളും കരുതലോടെ!!!
കൊവിഡ്-19 പ്രതിരോധിക്കാന്‍ ഫെയ്സ് മാസ്ക്ക് നിര്‍മ്മിച്ച് മഞ്ഞപ്പാറ വികസന സമിതിയും.
സംസ്ഥാനത്ത് കൊവിഡ്-19 രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഫെയ്സ് മാസ്ക്കിന് വലിയ തോതിലുള്ള ലഭ്യതക്കുറവും അനിയന്ത്രിതമായ വിലക്കയറ്റവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ മഞ്ഞപ്പാറ വികസന സമിതിയുടെ പ്രഖ്യാപിത പദ്ധതികളിലൊന്നായ ആരോഗ്യം-സാമൂഹ്യ സുരക്ഷ എന്ന പദ്ധതിയിലൂടെ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് മാസ്ക്ക് നിര്‍മ്മാണത്തിന് ആവശ്യമായ പരിശീലനം ലഭ്യമാക്കി സ്ത്രീശക്തി യൂണിറ്റുകളുടെയും മറ്റ് വീട്ടമ്മമാരുടെയും സഹായത്തോടെ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് കൊണ്ട് ഫെയ്സ് മാസ്ക്കുകള്‍ നിര്‍മ്മിച്ച് തികച്ചും സൗജന്യമായി മഞ്ഞപ്പാറയിലും സമീപ പ്രദേശങ്ങളിലും വിതരണം നടത്താന്‍ തീരുമാനിച്ചത്.
ഇട്ടിവാ ഗ്രാമ പന്ചായത്ത് പരിധിയില്‍ വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബങ്ങളില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവവശ്യമായ ഫെയ്സ് മാസ്ക്കുകള്‍ വിതരണം ചെയ്യാനും മറ്റുള്ളവര്‍ക്ക് വികസന സമിതി പ്രവര്‍ത്തകര്‍ വഴിയും വിതരണം നടത്താനാണ് സമിതി ഉദ്ദേശിക്കുന്നത്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അന്ച് രൂപയില്‍ താഴെ വിലയുണ്ടായിരുന്ന ഒരു ഫെയ്സ് മാസ്ക്കിന് ഇരുപത്തിയന്ച് രൂപ മുതല്‍ മുകളിലോട്ടാണ് സമീപ പ്രദേശങ്ങളിലുള്ള ഒട്ടുമിക്ക മെഡിക്കല്‍ ഷോപ്പുകളും ഈടാക്കുന്നത് എന്ന് മാത്രവുമല്ല പല സ്ഥലങ്ങളിലും ലഭ്യവുമല്ല,അനിയന്ത്രിതമായ ഈ വിലക്കയറ്റത്തിന് തടയിടാനും മഞ്ഞപ്പാറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുമാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനായി മഞ്ഞപ്പാറ വികസന സമിതി മുന്നിട്ടിറങ്ങിയത് !
നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ ബാച്ച് ഫെയ്സ് മാസ്ക്ക് ഇന്ന് രാവിലെ ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദത്തില്‍ വെച്ച് മഞ്ഞപ്പാറ വികസന സമിതി സെക്രട്ടറി ശ്രീ.അബ്ദുല്‍ ബഷീര്‍,ചെയര്‍മാന്‍ ശ്രീ.അഹമ്മദ് അന്‍സാരിയോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചടയമംഗലം ബ്ളോക്ക് പന്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അരുണാദേവി,മഞ്ഞപ്പാറ വാര്‍ഡ് മെമ്പര്‍ ശ്രീമതി.ജമീലാ ബീവി എന്നിവരുടെ സാന്നിദ്ദ്യത്തില്‍ ഗ്രാമ പന്ചായത്ത് പ്രസിഡന്‍റ് ശ്രീ. ദിനേശ് കുമാറിന് കൈമാറി.
നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് എല്ലായിടത്തും എത്തിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സമിതി പൂര്‍ത്തിയാക്കി.
ആശന്കയല്ല ജാഗ്രതയാണ് വേണ്ടത് !!!
നമ്മള്‍ ഒരുമിച്ച് നേരിടും !!!
#കരുതലാണ്_കരുത്ത്
#ശാരീരിക_അകലം_സാമൂഹിക_ഒരുമ
#COVID_19
#Break_the_chain #Kerala_figts_corona
#Manjappara #Kollam
#Stay_home #Stay_safe
#Social_distancing
#Face_Mask
Report - ShefeerHydros
No comments:
Post a Comment