Breaking

Monday, 9 March 2020

ഐസലേഷൻ വാർഡിൽ ഒറ്റപ്പെടലല്ല; അനുഭവം പങ്കിട്ട് :മല്ലു ട്രാവലർ ഷാക്കിർ...


യൂട്യൂബ് ചാനലായ ‘മല്ലു ട്രാവലർ നിരവധി സബ്സ്ക്രൈബേർസ് ഉള്ള ചാനലാണ്.ഷാക്കിർ സുബഹാൻ ആണ് വ്ളോഗർ ആയി എത്തുന്നത്.യാത്രകളെ സ്നേഹിക്കുന്ന ഷാക്കിർ വളരെ വ്യത്യസ്തമായ ഒരു അനുഭവ കഥയുമായാണ് ഇപ്പോൾ സബ്‌സ്‌ക്രൈബേഴ്‌സിന് മുന്നിലേക്ക് എത്തിയിരിക്കുന്നത്.ഇത്തവണ യാത്ര കഴിഞ്ഞ തിരിച്ചെത്തിയപ്പോഴുള്ള സംഭവങ്ങളാണ് വൈറലാകുന്നത്.ഷാക്കിർ കൊറോണ സ്ഥിരീകരിച്ച നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയതിനാൽ സുബ്ഹാന് ഐസൊലേഷൻ വാർഡിലേക്കുള്ള പ്രവേശനം നിർദ്ദേശിച്ചു.

അസർ ബൈജാനിൽ നിന്നും ദുബായ് വഴി കണ്ണൂർ വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്.അവിടെവെച്ച് ആരോഗ്യപ്രവർത്തകർ ഏതൊക്കെ രാജ്യങ്ങളിൽ പോയെന്ന് ചോദിച്ചു. മൊത്തം നാല് രാജ്യങ്ങളുടെ പേര് പറഞ്ഞതോടെ കൊറോണ ബാധിത മേഖലയിൽ നിന്ന് എത്തിയതാണെന്ന് വ്യക്തമായി. അപ്പോൾ മുതൽ പ്രത്യേക പരിഗണനയാണ് ലഭിച്ചതെന്ന് ഷാക്കിർ വിശദീകരിക്കുന്നു. പ്രത്യേക ചെക്കപ്പുണ്ട്, ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന അറിയിപ്പും കൂടി വന്നതോടെ എല്ലാം ശുഭം. വളരെ സന്തോഷത്തോടെ ഈ അനുഭവവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് വളരെ പോസിറ്റീവായി തന്നെ ഐസലൊഷേനെ സ്വീകരിക്കാൻ റെഡിയായി

ഷാക്കിർ പ്രത്യേക ആംബുലൻസിൽ കയറി കണ്ണൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് തിരിച്ചു.അവിടെ നടന്ന സംഭവങ്ങളെല്ലാം തന്നെ വീഡിയോയിൽ പകർത്തി ജനങ്ങളിലെത്തിക്കാനും ഈ വ്‌ളോഗർ മറന്നില്ല.അവിടെ വെച്ച് തന്നെ തനിക്ക് ലഭിച്ചത് പ്രധാനമന്ത്രിക്ക് കിട്ടുന്നതുപോലൊരു വിഐപി ട്രീറ്റ്‌മെന്റാണെന്ന് ഷാക്കിർ പറയുന്നു. കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവും തന്റെ വ്‌ളോഗിലൂടെ ഷാക്കിർ വിശദീകരിക്കുന്നു.വീഡിയോയ്ക്ക് നിരവധി ലൈക്കും കമ്മെന്റുമാണ് ലഭിക്കുന്നത്.വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു ഇതിനോടകം.

No comments:

Post a Comment