ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തിയില്ലെങ്കിൽ ഭാവിയിൽ ഇടപാടുകൾ നടത്താനായേക്കില്ല. മാര്‍ച്ച് 16 വരെയാണ് ഇതിനുള്ള കാലാവധി. ഓൺലൈൻ സേവനം ഉപയോഗിച്ചില്ലെങ്കിൽ എടിഎം, പിഒഎസ് സൗകര്യങ്ങൾ മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ് സൂചന.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിൻറെ ഭാഗമായാണ് നടപടി. ആര്‍ബിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കോണ്ടാക്ട് ലെസ് സൗകര്യം ഉപയോഗിച്ച് പണം കൈമാറിയില്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാൻ ആയേക്കില്ലെന്നാണ് സൂചന.
പുതിയതായി ഇനിമുതല്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ അനുവദിക്കുമ്പോള്‍ എടിഎം, പിഒഎസ് ടെല്‍മിനലുകള്‍ എന്നിവവഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സൗകര്യമുണ്ടായിരിക്കുകയുള്ളൂ. അന്താരാഷ്ട്ര പണം ഇടപാടുകങൾ ഉൾപ്പെടെ നടത്തണമെങ്കിൽ ബാങ്കിന് പ്രത്യേക അപേക്ഷ നൽകേണ്ടി വരും എന്നാണ് സൂചന.
No comments:
Post a Comment