കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ ഉദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചേർന്ന ശേഷം യാത്രാവിവരങ്ങളടക്കം തങ്ങളുടെ പേരും മറ്റ് വിശദാംശങ്ങളും അധികൃതരെ അറിയിക്കുക.
യാത്ര ചെയ്യുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ
ജോലി സംബന്ധമായും അല്ലാതെയുമൊക്കെ കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കും ഈ രാജ്യങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്കുമൊക്കെ യാത്രാ ചെയ്യേണ്ട ആവശ്യകത പലർക്കും ഒഴിച്ച് കൂടാനാകാതെ വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ നിർബന്ധമായും പാലിക്കേണ്ട ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
☛ നിങ്ങൾ യാത്ര ചെയ്യാൻ ഉണ്ടേശിക്കുന്ന കോവിഡ് 19 വ്യാപിച്ച സ്ഥലത്തെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ നിങ്ങളുടെ സ്ഥലത്തെ ബന്ധപ്പെട്ട അധികാരികൾക്കും നിങ്ങളുടെ തൊഴിൽ സ്ഥലത്തെ അധികൃതർക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
☛ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന യാത്രാ പദ്ധതികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും നിങ്ങളുടെ സ്ഥാപനവും മറ്റ് അധികാരികളും വിലയിരുത്തണം.
☛ ഗുരുതരമായ അസുഖം കൂടുതലുള്ളവരെ (ഉദാ. പ്രായം കൂടിയവരും പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ) കോവിഡ് 19 പടരുന്ന പ്രദേശങ്ങളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കുക.
☛ കോവിഡ് 19 ബാധ റിപ്പോർട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികളോടും ഒരു യോഗ്യതയുള്ള വിദഗ്ദ്ധൻ (ഉദാ. ആരോഗ്യ ശുശ്രൂഷ പ്രവർത്തകൻ, ആരോഗ്യ പരിരക്ഷാ വിദഗ്ദ്ധൻ അല്ലെങ്കിൽ പ്രാദേശിക പൊതുജനാരോഗ്യ പങ്കാളി) ആവശ്യമായ പ്രധാന കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
☛ ചെറിയ കുപ്പികളിലായി ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ യാത്ര ചെയ്യാൻ പോകുന്ന ജീവനക്കാർക്ക് നൽകുന്നത് പരിഗണിക്കുക. ഇത് പതിവായി കൈ വൃത്തിയായി സൂക്ഷിക്കുവാൻ അവരെ സഹായിക്കും.
യാത്ര ചെയ്യുമ്പോൾ
☛ പതിവായി കൈ കഴുകാൻ യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, ചുമ അല്ലെങ്കിൽ തുമ്മൽ എന്നിവ ഉള്ള ആളുകളിൽ നിന്ന് കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ച് നിൽക്കുക.
☛ യാത്ര ചെയ്യുമ്പോൾ അസുഖം തോന്നിയാൽ എന്തുചെയ്യണമെന്നും ആരെയാണ് ബന്ധപ്പെടേണ്ടതെന്നുമുള്ള വിവരങ്ങൾ യാത്ര ചെയ്യുന്ന ആളുകൾക്ക് അറിയാമെന്ന് ഉറപ്പാക്കുക.
☛ കൊറോണ വൈറസ് ബാധയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ഈ ദേശങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും അതാത് പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, പ്രാദേശിക അധികാരികൾ എവിടെയെങ്കിലും പോകരുതെന്ന് അവരോട് ആവശ്യപ്പെടുകയാണെങ്കിൽ അവർ ഇത് പാലിക്കണം. വലിയ ഒത്തുചേരലുകൾ പോലുള്ള ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അത് കൃത്യമായി പാലിക്കണം.
യാത്രക്ക് ശേഷം
☛ കോവിഡ് 19 പടരുന്ന ഒരു പ്രദേശത്ത് നിന്ന് മടങ്ങിയെത്തിയ ജീവനക്കാർ 14 ദിവസത്തേക്ക് രോഗലക്ഷണങ്ങൾക്കായി സ്വയം നിരീക്ഷിക്കുകയും അവരുടെ താപനില ദിവസത്തിൽ രണ്ടുതവണ എടുക്കുകയും വേണം.
☛ ഒരു നേരിയ ചുമ അല്ലെങ്കിൽ കുറഞ്ഞ ഗ്രേഡ് പനി പോലും (അതായത് 37.3 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ കൂടുതൽ താപനില) ഉണ്ടായാൽ അവർ വീട്ടിൽ തന്നെ തുടരക തന്നെ വേണം. ഇതിനർത്ഥം, കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ആളുകളുമായി അടുത്ത ബന്ധം (ഒരു മീറ്റർ അല്ലെങ്കിൽ അതിനടുത്ത് നിൽക്കുന്നത്) ഒഴിവാക്കുക. അവരുടെ ആരോഗ്യ പരിരക്ഷാ ദാതാവിനെയോ പ്രാദേശിക പൊതുജനാരോഗ്യ വകുപ്പിനെയോ വിളിച്ച് അവരുടെ സമീപകാല യാത്രകളുടെയും ലക്ഷണങ്ങളുടെയും വിശദാംശങ്ങൾ നൽകുകയും വേണം.
ജോലിസ്ഥലത്ത് കോവിഡ് 19 ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ
☛ നിങ്ങളുടെ ജോലിസ്ഥലത്ത് കോവിഡ് 19 ഉണ്ടോ എന്ന് സംശയാസ്പദമായ രീതിയിൽ ഒരാൾ രോഗബാധിതനായാൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഒരു പദ്ധതി വികസിപ്പിക്കുക
☛ രോഗിയായ വ്യക്തിയെ ജോലിസ്ഥലത്ത് മറ്റുള്ളവരിൽ നിന്ന് മാറ്റി ഒരു മുറിയിലോ സ്ഥലത്തോ പാർപ്പിക്കുന്നതും രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും പ്രാദേശിക ആരോഗ്യ അധികാരികളുമായി ബന്ധപ്പെടുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തണം.
☛ നിങ്ങളുടെ ജോലിസ്ഥലത്തേക്ക് ദുഷ്കീർത്തിയോ വിവേചനമോ ക്ഷണിച്ചു വരുത്താതെ തന്നെ അപകടസാധ്യതയുള്ള വ്യക്തികളെ എങ്ങനെ തിരിച്ചറിയാമെന്നും അവരെ പിന്തുണയ്ക്കാമെന്നുമുള്ള കാര്യങ്ങൾ പരിഗണിക്കുക. കേസുകൾ റിപ്പോർട്ടുചെയ്യുന്ന പ്രദേശങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്ത വ്യക്തികളോ ഗുരുതരമായ രോഗത്തിന് (ഉദാ. പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ ഉള്ളവർ, വയസ്സായവർ) അപകടസാധ്യതയുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഇതിൽ ഉൾപ്പെടാം.
☛ നിങ്ങൾ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങളുടെ പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റിയോട് പറയുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക.
☛ നിങ്ങളുടെ ബിസിനസ്സ് പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ, ഇത്തരം ആകസ്മികമായ അവസ്ഥകൾ നേരിടുന്നതിനായും ബിസിനസ്സ് തുടർന്നു പോകുന്നതിനുമായിട്ടുള്ള പദ്ധതി വികസിപ്പിക്കുക
☛ നിങ്ങളുടെ സ്ഥാപനത്തിന്റെ ജോലിസ്ഥലങ്ങളിലോ സ്ഥലത്തോ കോവിഡ് 19 പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിൽ, അവ ഫലപ്രദമായി നേരിടുന്നതിനായി പദ്ധതി ഒരുക്കുന്നത് സഹായിക്കും. മറ്റ് ആരോഗ്യ അത്യാഹിതങ്ങൾ നേരിടാനും ഇത് സഹായിക്കും.
☛ യാത്രയിലെ പ്രാദേശിക നിയന്ത്രണങ്ങൾ മൂലമോ അല്ലെങ്കിൽ അവർ രോഗികളായതുകൊണ്ടോ - ഗണ്യമായ എണ്ണത്തിൽ ജീവനക്കാർക്കും കരാറുകാർക്കും വിതരണക്കാർക്കും നിങ്ങളുടെ ബിസിനസ്സ് സ്ഥലത്തേക്ക് വരാൻ കഴിയുന്നില്ലെങ്കിലും നിങ്ങളുടെ ബിസിനസ്സ് എങ്ങനെ നിലനിർത്താമെന്ന് പദ്ധതി വിശദീകരിക്കണം.
☛ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ ജീവനക്കാരുമായും കരാറുകാരുമായും ആശയവിനിമയം നടത്തുക, കൂടാതെ പദ്ധതിക്ക് കീഴിൽ അവർ എന്താണ് ചെയ്യേണ്ടതെന്ന് - അല്ലെങ്കിൽ ചെയ്യരുതെന്ന് അവർക്ക് അറിയാമെന്ന് ഉറപ്പാക്കുക.
☛ നിങ്ങളുടെ പദ്ധതി ജോലിസ്ഥലത്തോ പരിസരങ്ങളിലോ ഉള്ള കോവിഡ്-19 കേസിന്റെ മാനസികാരോഗ്യപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും അഭിസംബോധന ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വിവരങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുക.
☛ സ്ഥാപനത്തിൽ തന്നെ ജീവനക്കാർക്ക് ആരോഗ്യ ക്ഷേമ പദ്ധതിയോ പരിരക്ഷയോ വാഗ്ദാനം ചെയ്യുവാൻ കഴിയാത്ത ചെറുകിട, ഇടത്തരം കച്ചവടക്കാർ, ഇത്തരം അടിയന്തിര ഘട്ടങ്ങൾക്ക് മുമ്പായി നിങ്ങളുടെ പ്രാദേശിക ആരോഗ്യ സാമൂഹിക സേവന ദാതാക്കളുമായി പങ്കാളിത്തവും പദ്ധതികളും വികസിപ്പിക്കുക.
☛ നിങ്ങളുടെ പ്രാദേശിക അല്ലെങ്കിൽ ദേശീയ പൊതുജനാരോഗ്യ അതോറിറ്റിക്ക് നിങ്ങളുടെ പദ്ധതി വികസിപ്പിക്കുന്നതിന് പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകാൻ കഴിഞ്ഞേക്കും.
ഓർമ്മിക്കുക:
കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിനുള്ള സമയമാണിത്. ലളിതമായ മുൻകരുതലുകളും ആസൂത്രണവും വലിയ മാറ്റമുണ്ടാക്കും. ഇപ്പോൾ തന്നെ ഇതിനെതിരെ മുൻകരുതലുകൾ കൈക്കൊള്ളുന്നത് നിങ്ങളുടെ ജീവനക്കാരെയും കച്ചവടത്തെയും പരിരക്ഷിക്കാൻ സഹായിക്കും.
No comments:
Post a Comment